Internal Politics | 'പാർട്ടി വിരുദ്ധ പ്രവർത്തനം': കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സി.ടി സജിത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആശുപത്രി ഭരണത്തെ പ്രതിസന്ധിയിലാക്കുന്ന വിധത്തിൽ സജിത്ത് പ്രവർത്തിച്ചുവെന്ന പാർട്ടി അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
കണ്ണൂർ: (KVARTHA) ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി അഡ്വ. സി.ടി സജിത്തിനെ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണസമിതിയിൽ നിന്നും അദ്ദേഹത്തെ നീക്കം ചെയ്തിട്ടുണ്ട്.

ആശുപത്രി ഭരണത്തെ പ്രതിസന്ധിയിലാക്കുന്ന വിധത്തിൽ സജിത്ത് പ്രവർത്തിച്ചുവെന്ന പാർട്ടി അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. നേരത്തെ ആശുപത്രി പ്രസിഡന്റ് കെ.പി സാജു സഹകരണ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് രാജിവച്ചിരുന്നു. ഈ വിഷയം ഉയർത്തിക്കൊണ്ടുവരികയും സഹകരണ റജിസ്ട്രാർക്ക് പരാതി നൽകുകയും ചെയ്തത് സജിത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണെന്ന് പാർട്ടി അന്വേഷണം വ്യക്തമാക്കി.
തലശേരിയിലെ സുധാകരൻ വിഭാഗത്തിലെ പ്രമുഖ നേതാവായ സജിത്ത്, മുൻ നഗരസഭ കൗൺസിലറും പ്രമുഖ അഭിഭാഷകനുമാണ്. തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിലെ ഭരണത്തിലെ അധികാര തർക്കമാണ് ഈ നടപടിക്ക് കാരണമായത്. പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന്റെ ഭരണം പ്രതിസന്ധിയിലാക്കാൻ രാഷ്ട്രീയ എതിരാളികളുമായി സജിത്ത് സംഘടിച്ചു പ്രവർത്തിച്ചുവെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
#CT_Sajith, #Congress, #KannurPolitics, #Expulsion, #AntiPartyActivity, #KP_Saju