അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഭീരുത്വം നിറഞ്ഞ സമൂഹത്തെ സൃഷ്ടിക്കുന്നു: വി എസ് അനിൽകുമാർ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വിശ്വാസിയെ പാട്ടിലാക്കി അന്ധവിശ്വാസ വ്യവസായം തടിച്ച് കൊഴുക്കുന്നുവെന്ന് വിമർശനം.
● 'നവോത്ഥാനം ജീർണിച്ച് കൊണ്ടിരിക്കുകയാണ്' എന്ന് അദ്ദേഹം വിമർശിച്ചു.
● ശാസ്ത്രീയമായ ബോധമുള്ള സമൂഹത്തിൽ മാത്രമെ വികസനം ഉണ്ടാകുകയുള്ളൂവെന്ന് അഭിപ്രായം.
● ധീരതയും ആത്മവിശ്വാസവും നേടാൻ സ്വയം ശ്രമിക്കണമെന്നും വി എസ് അനിൽകുമാർ ഓർമ്മിപ്പിച്ചു.
കണ്ണൂർ: (KVARTHA) അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും നിയന്ത്രണമില്ലാത്ത അഭിനിവേശം ഭീരുക്കളുടെ സമൂഹത്തെ തീർത്തു കൊണ്ടിരിക്കുകയാണെന്ന് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വി എസ് അനിൽകുമാർ അഭിപ്രായപ്പെട്ടു. യുവകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്ധവിശ്വാസ വിരുദ്ധ നിയമം കേരള നിയമസഭ പാസാക്കുക എന്ന ആവശ്യമുന്നയിച്ച് സംഘടിപ്പിച്ച കലക്ട്രേറ്റ് ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ അശാസ്ത്രീയമായ കാര്യങ്ങൾ നിരന്തരം നടക്കുന്നതിലൂടെ നമ്മൾ ദുർബലരും ആത്മവിശ്വാസമില്ലാത്തവരുമായി തീരുന്നു. ലോകത്തിൽ എത്രമാത്രം അന്ധവിശ്വാസ ജഡിലമായ കാര്യങ്ങളാണ് നടക്കുന്നത് എന്ന് മാധ്യമങ്ങളിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെല്ലാം തരത്തിൽ വിശ്വാസിയെ പാട്ടിലാക്കാൻ കഴിയുമോ അത് വഴി ഈ വ്യവസായം തടിച്ച് കൊഴുത്ത് കൊണ്ടിരിക്കുകയാണ്.
നവോത്ഥാനം ജീർണിക്കുന്നു
നവോത്ഥാനം ജീർണിച്ച് കൊണ്ടിരിക്കുകയാണ് എന്ന് വിമർശിച്ച വി എസ് അനിൽകുമാർ, ശാസ്ത്രീയമായി ചിന്ത വളർത്തും എന്ന് നമ്മൾ വിചാരിച്ചവർ പോലും നമ്മളെ വഞ്ചിച്ച് മുന്നോട്ട് പോകുന്നു എന്നും പറഞ്ഞു. ശാസ്ത്രീയമായ ബോധമുള്ള സമൂഹത്തിൽ മാത്രമെ വികസനം ഉണ്ടാകുകയുള്ളൂ. അല്ലാതെ ജനാധിപത്യത്തിൻ്റെ പേരിൽ എന്തിനെയും അനുവദിച്ചാൽ നാട് നശിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധീരതയും ആത്മവിശ്വാസമുള്ളവരായി തീരാൻ നമ്മൾ തന്നെ ശ്രമിക്കണം. ആരും നമ്മളെ രക്ഷിക്കുവാൻ വരില്ലെന്നും വി എസ് അനിൽകുമാർ ഓർമ്മിപ്പിച്ചു. യുവകലാസാഹിതി ജില്ലാ പ്രസിഡൻ്റായ ഷിജിത്ത് വായന്നൂർ ധർണയിൽ അധ്യക്ഷനായി. സെക്രട്ടറി ജിതേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു.
ധർണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാധവൻ പുറച്ചേരി, കെടി ബാബുരാജ്, വി കെ സുരേഷ് ബാബു (ഇപ്റ്റ), വേലായുധൻ ഇടച്ചേരിയൻ (പ്രോഗ്രസ്സിവ് റൈറ്റേഴ്സ് ഫോറം), ഗംഗൻ അഴീക്കോട് (യുക്തിവാദി സംഘം), ശ്രീനിവാസൻ മാഷ് (ശാസ്ത്ര സാഹിത്യ പരിഷത്ത്), സി പി ഷൈജൻ (കിസാൻസഭ), അഡ്വ. പി അജയകുമാർ, കെ വി ബാബു (ബി കെ എം യു), റോയി ജോസഫ് (ജോയിൻ കൗൺസിൽ), നമിത എൻ സി (യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി), വിജയൻ നണിയൂർ (പ്രവാസി ഫെഡറേഷൻ), രാധാകൃഷ്ണൻ മാസ്റ്റർ (എ കെ എസ് ടി യു), രേഷ്മ പരാഗൻ (വനിത കലാസാഹിതി), കെ എം സപ്ന (മഹിളാ സംഘം), കൊറ്റിയത്ത് സദാനന്ദൻ (പി പി മുകുന്ദൻ സ്മാരക വായനശാല), ശശികല (ചിത്രകാരൻ) എന്നിവർ സംസാരിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: V S Anilkumar criticizes superstition; demands anti-superstition law.
#AntiSuperstitionLaw #KeralaPolitics #VSAnilkumar #YuvakalaSahithi #Renaissance #ScientificTemper