Criticism | കമ്യുണിസ്റ്റ് പാർട്ടിയിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ അമേരിക്ക പോസ്റ്റ് മോഡേണിസ്റ്റുകളെ അയക്കുന്നതായി ഇ പി ജയരാജൻ​​​​​​​

 
America Allegedly Sends Postmodernists to Disrupt CPI(M): EP Jayarajan
America Allegedly Sends Postmodernists to Disrupt CPI(M): EP Jayarajan

Photo: Arranged

● രാജ്യത്തിൻ്റെ പലഭാഗത്തായി ഇവരുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്നും ഇ പി ജയരാജൻ
● ഇതിൻ്റെ ഭാഗമായി മാധ്യമങ്ങളുടെ കൂട്ടുപിടിച്ച് വലതുപക്ഷം തെറ്റായ പ്രചാരണമാണ് നടത്തുന്നത്

കണ്ണൂർ: (KVARTHA) കമ്യൂണിസ്റ്റ് പാർട്ടിയിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന വാദവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. സിപിഎമ്മിനെ തക‍ർക്കാൻ അമേരിക്കയിൽ പരിശീലനം നേടിയ പോസ്റ്റ് മോഡേണിസ്റ്റുകളെ ഇറക്കുന്നതായാണ്  ഇ പി ജയരാജൻ്റെ ആരോപണം. അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ നിന്നും പ്രത്യേക പരിശീലനം നൽകി പോസ്റ്റ് മോഡേൺ എന്ന പേരിൽ സിപിഎമ്മിനെ തകർക്കാൻ ഇന്ത്യയിലേയ്ക്ക് ആളുകളെ അയക്കുന്നുവെന്നും ജയരാജൻ മുന്നറിയിപ്പ് നൽകി. 

സിപിഎം പാപ്പിനിശ്ശേരി ഏരിയ സമ്മേളനം കണ്ണപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ. രാജ്യത്തിൻ്റെ പലഭാഗത്തായി പോസ്റ്റ് മോഡേണിസ്റ്റുകളുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്നും ഇ പി ജയരാജൻ ചൂണ്ടിക്കാണിച്ചു. ഇതിൻ്റെ ഭാഗമായി മാധ്യമങ്ങളുടെ കൂട്ടുപിടിച്ച് വലതുപക്ഷം തെറ്റായ പ്രചാരണമാണ് നടത്തുന്നത്. നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ച് വിട്ട് സിപിഎമ്മിനെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നതായും ഇ പി ജയരാജൻ ആരോപിച്ചു. 

ഇത്തരം ശ്രമങ്ങൾ തിരിച്ചറിയാൻ സഖാക്കൾക്ക് കഴിയാതെ പോകുന്നുവെന്നും ഇതേ നിലയിലുള്ള ആക്രമണത്തിലൂടെയാണ് ലോകത്ത് പല കമ്മ്യൂണിസ്റ്റ് പാർട്ടികളെയും തകർത്തതെന്നും ഇ പി ജയരാജൻ ചൂണ്ടിക്കാണിച്ചു. ജയരാജൻ്റെ വീടു സ്ഥിതി ചെയ്യുന്ന പ്രദേശമുള്ള ഏരിയാകമ്മിറ്റിയാണ് പാപ്പിനിശേരി.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന പി പി ദിവ്യ സമ്മേളനത്തിൽ പങ്കെടുത്തില്ല. പാർട്ടി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയതിനാലാണ് ദിവ്യയ്ക്ക് പങ്കെടുക്കാൻ കഴിയാതിരുന്നത്.

#Politics #Kerala #CPI(M) #America #EPJayarajan #Postmodernism

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia