Party Change | ആലപ്പുഴയിലെ സിപിഎം യുവനേതാവ് ബിപിന്‍ സി ബാബു ബിജെപിയിൽ ചേർന്നു

 
Alappuzha CPM Youth Leader Bipin C. Babu Joins BJP
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും ഡിവെെഎഫ്ഐ സംസ്ഥാന സമിതി അംഗവുമായിരുന്ന ബിപിന്‍ കേരള സർവകലാശാല സെനറ്റ് അംഗം കൂടിയാണ്. 

● കൂടുതല്‍ സിപിഎം നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് ബിപിന്‍ സി ബാബുവിനെ സ്വീകരിക്കുന്ന പരിപാടിയിൽ സുരേന്ദ്രൻ പറഞ്ഞു. 

തിരുവനന്തപുരം: (KVARTHA) ആലപ്പുഴ ജില്ലയിൽ നിന്നുള്ള സിപിഎം യുവനേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ബിപിന്‍ സി ബാബു ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ബിജെപി സംഘടനാ പർവത്തിൽ ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗിൽ നിന്നും അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സംബന്ധിച്ചു.

Aster mims 04/11/2022

Alappuzha CPM Youth Leader Bipin C. Babu Joins BJP

സിപിഎം ഏരിയാകമ്മിറ്റി അംഗവും  ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ബിപിന്‍   സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും ഡിവെെഎഫ്ഐ സംസ്ഥാന സമിതി അംഗവുമായിരുന്ന ബിപിന്‍ കേരള സർവകലാശാല സെനറ്റ് അംഗം കൂടിയാണ്. 

കൂടുതല്‍ സിപിഎം നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് ബിപിന്‍ സി ബാബുവിനെ സ്വീകരിക്കുന്ന പരിപാടിയിൽ സുരേന്ദ്രൻ പറഞ്ഞു. ചടങ്ങിൽ ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്, സംസ്ഥാന ഉപാധ്യക്ഷൻമാരായ എഎൻ രാധാകൃഷ്ണൻ, ഡോ. കെ എസ് രാധാകൃഷണൻ, ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രൻ, സംസ്ഥാന ജനറൽസെക്രട്ടറിമാരായ എംടി രമേശ്, സി. കൃഷ്ണകുമാർ, പി.സുധീർ, സംസ്ഥാന വരണാധികാരി നാരായണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.

 #BipinCBabu, #BJP, #KeralaPolitics, #PartyChange, #CPMtoBJP, #Alappuzha

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia