വിസിയുടെ തിട്ടൂരം വിലപ്പോയില്ല; സർവകലാശാല വിലക്ക് മറികടന്ന് എസ്എഫ്ഐ ഷീ ഫെസ്റ്റിൽ പങ്കെടുത്ത് ഐഷി ഘോഷ്

 
 Representational image of Aishe Ghosh attending an SFI event at Kannur University

Photo: Special Arrangement

ADVERTISEMENT

● തിങ്കളാഴ്ച ഉച്ചയോടെയാണ് ഐഷി ഘോഷ് സർവകലാശാല ക്യാമ്പസിൽ എത്തിയത്
● ആർഎസ്എസിനെ എതിർക്കുന്നതിനാലാണ് പരിപാടിക്ക് അനുമതി നൽകാതിരുന്നതെന്ന് അവർ ആരോപിച്ചു
● പരിപാടി നടക്കുന്നത് ആർഎസ്എസ് ശാഖയിലോ നാഗ്പൂരിലോ അല്ലെന്ന് ഐഷി ഘോഷ് പറഞ്ഞു
● വിസിയെ സംവാദത്തിന് ക്ഷണിക്കുകയും രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു
● മുൻകൂട്ടി അനുമതി ലഭിച്ച പരിപാടിയാണ് വിസി പിന്നീട് വിലക്കിയതെന്ന് എസ്എഫ്ഐ ആരോപിച്ചു

കണ്ണൂർ: (KVARTHA) സർവകലാശാല വൈസ് ചാൻസലർ അനുമതി നിഷേധിച്ച പാലയാട് ലീഗൽ സ്റ്റഡീസ് ക്യാമ്പസിൽ വിദ്യാർഥി യൂണിയൻ സംഘടിപ്പിച്ച 'ഷീ ഫെസ്റ്റ്' പരിപാടിയിൽ പങ്കെടുത്ത് എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ് ഡൽഹിയിലേക്ക് മടങ്ങി. തിങ്കളാഴ്ച (ഓഗസ്റ്റ് 17) ഉച്ചയോടെയാണ് ഐഷി സർവകലാശാല പാലയാട് ക്യാമ്പസിൽ എത്തിയത്. വിലക്ക് മറികടന്ന് എസ്എഫ്ഐ പരിപാടി സംഘടിപ്പിക്കുകയായിരുന്നു.

Aster mims 04/11/2022

വിസിക്കെതിരെ രൂക്ഷവിമർശനം

പ്രസംഗത്തിൽ സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഐഷി രൂക്ഷ വിമർശനമാണ് ഉയർത്തിയത്. എസ്എഫ്ഐ ആർഎസ്എസിനെ എതിർക്കുന്നതിനാലാണ് പരിപാടിക്ക് അനുമതി നൽകാതിരുന്നതെന്നും, താൻ പരിപാടിയിൽ പങ്കെടുക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് വിസി വ്യക്തമാക്കണമെന്നും ഐഷി ആവശ്യപ്പെട്ടു. പരിപാടി നടക്കുന്നത് ആർഎസ്എസ് ശാഖയിലോ നാഗ്പൂരിലോ അല്ലെന്നും ക്യാമ്പസിലാണെന്നും പറഞ്ഞ ഐഷി, വൈസ് ചാൻസലറെ സംവാദത്തിന് ക്ഷണിക്കുകയും ചെയ്തു.

അനുമതി നിഷേധിച്ചതിന് പിന്നിൽ

വൈസ് ചാൻസലറുടെയോ രജിസ്ട്രാറുടെയോ മുൻകൂർ അനുമതി വാങ്ങിയില്ലെന്ന കാരണത്താലായിരുന്നു ഐഷി ഘോഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിക്ക് കണ്ണൂർ സർവകലാശാല അനുമതി നിഷേധിച്ചത്. എന്നാൽ മുൻകൂട്ടി അനുമതി നൽകിയിരുന്നുവെന്നും ഐഷി ഘോഷാണ് മുഖ്യാതിഥി എന്ന കാരണത്താലാണ് വിസി അനുമതി നിഷേധിച്ചതെന്നുമായിരുന്നു എസ്എഫ്ഐ ആരോപണം. 

കണ്ണൂർ സർവകലാശാല വിസി 916 സംഘിയാണെന്നും വിസിയുടെ നിർദേശപ്രകാരമാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നും എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് ആരോപിച്ചു. അംഗീകരിക്കാൻ കഴിയാത്ത നിലപാടാണ് സർവകലാശാല സ്വീകരിച്ചതെന്നും മുൻപും സമാന ഇടപെടലുകൾ സർവകലാശാല വിസി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം  

Article Summary: Aishe Ghosh attended 'She Fest' at Kannur University defying VC's ban and criticized the authorities.

#Kvartha #KannurUniversity #AisheGhosh #SFI #KeralaNews #SheFest #KannurNews #MalayalamNews #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia