എഐസിസി ആസ്ഥാനത്തെ വന്ദേമാതര വിവാദം; വിവാദമായതുകൊണ്ടാണ് കേരളത്തിൽ പാടേണ്ടെന്ന് വെച്ചതെന്ന് മന്ത്രി കെ മുരളീധരൻ

 
Representational image of Kerala Health Minister K Muraleedharan

Photo Credit: Facebook/ K Muraleedharan

ADVERTISEMENT

● ദേശീയ ഗാനം മാത്രമേ നിർബന്ധമുള്ളൂവെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു
● മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഭരണം നടക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു
● ഇടതുപക്ഷം എതിർത്തത് കൊണ്ടാണ് വന്ദേമാതരം പാടാത്തതെന്ന എ എ റഹീമിന്റെ പ്രസ്താവനയെ അദ്ദേഹം തള്ളി
● 'ഇമ്മാതിരി തള്ള് തളരുതെന്നാണ്' മന്ത്രി ഇതിനെ പരിഹസിച്ചുകൊണ്ട് പ്രതികരിച്ചത്

തിരുവനന്തപുരം: (KVARTHA) സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ. ദേശീയ നേതൃത്വമാണ് ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 

ദേശീയ ഗാനം മാത്രമേ നിർബന്ധമുള്ളൂവെന്നും കെ മുരളീധരൻ പ്രതികരിച്ചു. വിവാദമായതുകൊണ്ടാണ് കേരളത്തിൽ വന്ദേമാതരം പാടേണ്ടെന്ന് വെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണല്ലോ ഭരണം നടക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Aster mims 04/11/2022

എ എ റഹീമിന്റെ പ്രതികരണത്തിന് മറുപടി

ഇടതുപക്ഷം എതിർത്തത് കൊണ്ടാണ് വന്ദേമാതരം പാടാത്തതെന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപിയുടെ പ്രതികരണത്തിനും മന്ത്രി മറുപടി നൽകി. ഇമ്മാതിരി തള്ള് തള്ളരുതെന്നാണ് കെ മുരളീധരൻ ഇതിനെ പരിഹസിച്ചുകൊണ്ട് പ്രതികരിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ആലാപന വിവാദവും ബിജെപിയുടെ നീക്കങ്ങളും

വന്ദേമാതരം ആലപിക്കുന്നതിനിടയിൽ സോണിയ ഗാന്ധി തടയാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ തത്സമയം തന്നെ പുറത്തുവന്നിരുന്നു. നേതാക്കൾ തടഞ്ഞിട്ടും ഗായകസംഘം മൂന്ന് മിനിറ്റ് ഗാനം പൂർണമായും ചൊല്ലുകയായിരുന്നു. 

ആദ്യ രണ്ട് സ്റ്റാൻസ കഴിഞ്ഞ് പ്രത്യേക മതവിഭാഗത്തിലെ ദൈവങ്ങളെ പ്രകീർത്തിക്കുന്ന വരികൾ എത്തിയപ്പോഴാണ് സോണിയ ഗാന്ധി ഇടപെട്ടത്. മല്ലികാർജുൻ ഖർഗെ ആദ്യം നീരസം പ്രകടിപ്പിച്ചെങ്കിലും വന്ദേമാതരം മുഴുവൻ ആലപിക്കുകയായിരുന്നു.

എന്നാൽ മല്ലികാർജുൻ ഖർഗെക്കായി കസേര കൊണ്ടുവരാൻ സോണിയ ആവശ്യപ്പെടുകയാണെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അടക്കം മാധ്യമങ്ങളോട് വിശദീകരിച്ചത്. വന്ദേമാതരത്തെ രാഹുൽ ഗാന്ധി അടക്കം അവഹേളിച്ചുവെന്ന് കാട്ടി നിയമനടപടിയുമായി മുന്നോട്ട് പോകാൻ ബിജെപി ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ട്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താംഴെ കമന്റായി രേഖപ്പെടുത്താം. 

Article Summary: Kerala Health Minister K Muraleedharan responded to the Vande Mataram singing controversy at the AICC headquarters.

#Kvartha #VandeMataramControversy #AICC #KMuraleedharan #AARahim #Congress #BJP #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia