Leadership | ഇന്ത്യയുടെ ഔന്നത്യം ലോകത്തോട് വിളിച്ചുപറഞ്ഞ നേതാവായിരുന്നു ഇ അഹമ്മദ്: പ്രൊഫ. ഖാദർ മൊയ്‌ദീൻ

 
 Prof. Khader Moideen speaking at I. Ahmed event
 Prof. Khader Moideen speaking at I. Ahmed event

Photo: Arranged

● ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ ശബ്ദമായ ഇ. അഹമ്മദിനെ അവഗണിക്കാൻ രാഷ്ട്രീയ എതിരാളികൾക്ക് പോലും സാധിച്ചിട്ടില്ല
● ലോകത്തോളം വളര്‍ന്നപ്പോഴും മുസ്‌ലിംലീഗിന്റെ ദേശീയ പ്രസിഡന്റായും പാര്‍ട്ടിയുടെ പ്രവര്‍ത്തകനുമായാണ് ജീവിച്ചത്.

കണ്ണൂർ: (KVARTHA) ഇന്ത്യയുടെ ഔന്നത്യവും നാനാത്വത്തിലുള്ള ഏകത്വവും ബഹുസ്വരതയും ലോകത്തിന് മുന്നിൽ ഊന്നിപ്പറഞ്ഞ പ്രഗത്ഭനായ രാഷ്ട്രീയനേതാവായിരുന്നു ഇ. അഹമ്മദ് എന്ന് മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്‌ദീൻ അഭിപ്രായപ്പെട്ടു. ഇ. അഹമ്മദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ സംഘടിപ്പിച്ച ‘ഇ. അഹമ്മദ്: കാലം-ചിന്ത’ അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തോളം വളര്‍ന്നപ്പോഴും മുസ്‌ലിംലീഗിന്റെ ദേശീയ പ്രസിഡന്റായും പാര്‍ട്ടിയുടെ പ്രവര്‍ത്തകനുമായാണ് ജീവിച്ചത്.  ‘ഇ’ എന്ന പ്രാഥമിക അക്ഷരം ചക്രവര്‍ത്തിയെ (Empire) പ്രതിനിധീകരിക്കുന്നതാണെന്നും, എല്ലാ മേഖലകളിലും അദ്ദേഹം അതുപോലെയാണ് തിളങ്ങിയത് എന്നും ഖാദർ മൊയ്‌ദീൻ പറഞ്ഞു. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ ശബ്ദമായ ഇ. അഹമ്മദിനെ അവഗണിക്കാൻ രാഷ്ട്രീയ എതിരാളികൾക്ക് പോലും സാധിച്ചിട്ടില്ല.

‘ഒരു കൈയിൽ ഖുര്‍ആനും മറുകൈയിൽ ഭരണഘടനയുമാണ് ഇന്ത്യൻ മുസ്‌ലിംകളുടെ അഭിമാനം’ എന്ന ഇ. അഹമ്മദിന്റെ ദൗത്യമാണ് നമുക്ക് പിന്തുടരേണ്ടത് എന്ന് ഖാദർ മൊയ്‌ദീൻ കൂട്ടിച്ചേർത്തു.

സംഘാടക സമിതി ചെയർമാൻ അബ്ദുറഹ്‌മാൻ കല്ലായി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഇ. അഹമ്മദ് ഫൗണ്ടേഷന്റെ കരട് പ്രവർത്തനരൂപരേഖ, സംഘാടക സമിതി ജനറൽ കൺവീനർ അഡ്വ. അബ്ദുൽകരീം ചേലേരി അവതരിപ്പിച്ചു. സ്കോളർഷിപ്പ് സ്കീം ഇ. അഹമ്മദിന്റെ മകൻ വി. റഹീസ് അഹമ്മദ് പ്രഖ്യാപിച്ചു.

മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ. സുബൈർ, ഡി.സി.സി. അധ്യക്ഷൻ മാർട്ടിൻ ജോർജ്ജ്, സംഘാടക സമിതി ട്രഷറർ പൊട്ടങ്കണ്ടി അബ്ദുള്ള, കൺവീനർ കെ.ടി. സഹദുള്ള, മഹമൂദ് കടവത്തൂർ, മഹമൂദ് അള്ളാംകുളം എന്നിവർ പ്രസംഗിച്ചു.


ഈ വാർത്ത പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

 Prof. Khader Moideen praised I. Ahmed as a leader who represented India’s unity and diversity globally. The conference 'I. Ahmed: Kaala-Chintha' highlighted his contributions and ideals.

 #IAhmed #IndianLeadership #ProfKhaderMoideen #UnityInDiversity #IndianMuslims #PoliticalLeaders

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia