Criticism | വഖഫ് മുതൽ കത്തോലിക്കാ സഭ വരെ; ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ


● ന്യൂനപക്ഷങ്ങളെ തകർക്കാനുള്ള പദ്ധതിയുടെ ഭാഗം.
● ഭൂരിപക്ഷ വർഗ്ഗീയതയുടെ വിരോധമാണ് ലേഖനത്തിൽ.
● പുരോഗമന പ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടായി ചെറുക്കണം.
(KVARTHA) മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഇല്ലാതാക്കുന്ന വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസ്സാക്കിയതിന് ശേഷം ഇപ്പോൾ കത്തോലിക്കാ സഭയെ ലക്ഷ്യമിട്ട് നീങ്ങുകയാണ് സംഘപരിവാർ എന്ന് ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിലെ ലേഖനത്തിൽ നിന്നും വ്യക്തമാകുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു.
കത്തോലിക്കാ സഭയുടെ സ്വത്തിനെക്കുറിച്ച് സമയമില്ലാതെയും ആവശ്യമില്ലാതെയും നടത്തുന്ന പരാമർശങ്ങൾ ചില അപകടകരമായ സൂചനകളാണ് നൽകുന്നത്. ഓർഗനൈസർ വെബ്‌സൈറ്റിൽ നിന്ന് ആ ലേഖനം പിൻവലിച്ചുവെങ്കിലും, അതിലൂടെ പുറത്തുവന്നത് ആർഎസ്എസിന്റെ യഥാർത്ഥ ചിന്താഗതിയാണ്. സംഘപരിവാർ മുന്നോട്ട് വെക്കുന്ന ഭൂരിപക്ഷ വർഗ്ഗീയതയുടെ ഏറ്റവും തീവ്രമായ മറ്റ് മതങ്ങളോടുള്ള വിരോധമാണ് ആ ലേഖനത്തിൽ കാണാൻ സാധിക്കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളെ ഓരോന്നോരോന്നായി ലക്ഷ്യം വെച്ച്, പടിപടിയായി തകർക്കാനുള്ള ഒരു വലിയ പദ്ധതിയുടെ ഭാഗമായി വേണം ഇതിനെ വിലയിരുത്താൻ. പുരോഗമനപരവും ജനാധിപത്യപരവും മതനിരപേക്ഷവുമായ പ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഇതിനെ ശക്തമായി ചെറുക്കേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി തൻ്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Chief Minister Pinarayi Vijayan stated that after the Waqf Amendment Bill, the Sangh Parivar is now targeting the Catholic Church, citing an article in the RSS mouthpiece Organiser. He expressed concern over references to church properties, viewing it as part of a larger plan to undermine minorities and urged progressive movements to resist.
#PinarayiVijayan #SanghParivar #CatholicChurch #WaqfBill #MinorityRights #KeralaPolitics