അഡ്വ. ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കളക്ടർ അരുൺ കെ വിജയൻ വരണാധികാരിയായിരുന്നു.
● പെരളശ്ശേരി ഡിവിഷനിൽ നിന്നാണ് ബിനോയ് കുര്യൻ വിജയിച്ചത്.
● ഇരിട്ടി മണിക്കടവ് സ്വദേശിയായ ബിനോയ് മുൻപ് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
● സത്യപ്രതിജ്ഞാ ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
● പി പി ദിവ്യ, ടി കെ രത്നകുമാരി തുടങ്ങിയ മുൻ പ്രസിഡന്റുമാരും അഭിനന്ദനവുമായെത്തി.
● കുടുംബാംഗങ്ങളും രാഷ്ട്രീയ പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
കണ്ണൂർ: (KVARTHA) അഡ്വ. ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. പയ്യാവൂർ ഡിവിഷനിൽ നിന്നും വിജയിച്ച യുഡിഎഫിലെ ജോർജ് ജോസഫ് എന്ന ബേബി തോലാനിയെ ഏഴിനെതിരെ 18 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ബിനോയ് കുര്യൻ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. കളക്ടർ അരുൺ കെ വിജയൻ വരണാധികാരിയായിരുന്നു.
മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ അഡ്വ. ബിനോയ് കുര്യന് കളക്ടർ അരുൺ കെ വിജയൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പെരളശ്ശേരി ഡിവിഷനിൽ നിന്നാണ് ബിനോയ് കുര്യൻ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചത്. ഇരിട്ടി മണിക്കടവ് സ്വദേശിയാണ് അദ്ദേഹം.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി ദിവ്യ, അഡ്വ. ടി കെ രത്നകുമാരി, കാരായി രാജൻ എന്നിവരും വി ശിവദാസൻ എം പി, സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, പി ജയരാജൻ, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ, ടി വി രാജേഷ്, കെ സുരേന്ദ്രൻ, പി വി ഗോപിനാഥ്, വി കെ സനോജ് തുടങ്ങിയവർ ബിനോയ് കുര്യനെ അഭിനന്ദിക്കാൻ എത്തിയിരുന്നു.
ബിനോയ് കുര്യന്റെ ഭാര്യ കെ ജെ ബിൻസി, മക്കളായ ഡോൺ കുര്യൻ ബിനോയ്, സിയോ ജോൺ ബിനോയ് എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയിരുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ.
Article Summary: Adv Binoy Kurian sworn in as Kannur District Panchayat President after defeating UDF candidate.
#Kannur #DistrictPanchayat #BinoyKurian #KeralaPolitics #PanchayatElection #KannurNews
