Politics | തമിഴക രാഷ്ട്രീയത്തിൽ അമിത ആത്മവിശ്വാസത്തിൻ്റെ കുതിരപ്പുറത്തേറി വിജയ്; തെന്നിന്ത്യ ഉറ്റുനോക്കുന്നു; മലർപ്പൊടിക്കാരൻ്റെ സ്വപ്നം പൂവണിയുമോ?

 
 actor vijay confident about leading his party to power in

Image Credit: Facebook/ TVK Vijay

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഡി.എം.കെയെയും ബി.ജെ.പിയെയും വിജയ് രൂക്ഷമായി വിമർശിച്ചു.
● സംസ്ഥാനത്തെ ക്രമസമാധാന നിലയെയും വിജയ് വിമർശിച്ചു.
● ന്യൂനപക്ഷ വോട്ടുകൾ ഒഴുകിയെത്തുമെന്ന് താരം കണക്കുകൂട്ടുന്നു.

കനവ് കണ്ണൂർ 


ചെന്നൈ: (KVARTHA) 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടിയായ ടി.വി.കെ അധികാരം പിടിക്കുമെന്ന അമിത ആത്മവിശ്വാസത്തോടെ നടൻ വിജയ്. ഡി.എം.കെ യെ അധികാരത്തിൽ നിന്നും പുറത്താക്കുന്നതിനായി തനിക്ക് അനുകൂലമായ തരംഗം ഉണ്ടാകുമെന്ന അമിത ആത്മവിശ്വാസത്തിലാണ് വിജയ്. ഇതോടെ തൻ്റെ മുഖ്യമന്ത്രി മോഹം സാക്ഷാത്കരിക്കപ്പെടുമെന്നാണ് താരത്തിൻ്റെ പ്രതീക്ഷ. രസികൾ മൻട്രങ്ങൾ പാർട്ടി യുനിറ്റുകളായി മാറിയപ്പോൾ തമിഴഗ വെട്രി കഴകത്തിൻ്റെ അടിവേരുകൾ ശക്തമായെന്നാണ് ഇളയ ദളപതിയുടെ കണക്കുകൂട്ടൽ. 

Aster mims 04/11/2022

ബി.ജെ.പി - എ.ഐ.ഡി.എം.കെ സഖ്യത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനാൽ ന്യൂനപക്ഷ വോട്ടുകളും തൻ്റെ പാർട്ടിയിലേക്ക് ഒഴുകിയെത്തുമെന്ന് താരം കണക്കുകൂട്ടുന്നുണ്ട്. ഇതോടെയാണ്
തമിഴ്‌നാട് തെരഞ്ഞെടുപ്പ് ടിവികെയും ഡിഎംകെയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായിരിക്കുമെന്ന്  വിജയ് ആത്മവിശ്വാസത്തോടെ പറയുന്നത്. പാർട്ടിയുടെ ആദ്യ ജനറൽ ബോഡി യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രസംഗത്തില്‍ ഡിഎംകെയേയും ബിജെപിയേയും വിജയ് രൂക്ഷമായി വിമര്‍ശിച്ചു.

ഭരണകക്ഷിയായ ഡിഎംകെ തന്റെ പാർട്ടിയുടെ പരിപാടികളെയും മീറ്റിംഗുകളെയും തടസ്സപ്പെടുത്തുന്നുവെന്നും വിജയ് ആരോപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നിശിതമായി വിമർശിച്ചുകൊണ്ട് വിജയ് ആദ്യമായി അദ്ദേഹത്തിന്റെ പേര് നേരിട്ട് പരാമർശിച്ചു. ബഹുമാനപ്പെട്ട മുത്തുവേൽ കരുണാനിധി സ്റ്റാലിൻ, നിങ്ങളുടെ പേരിൽ ധൈര്യം മാത്രം പോരാ. നിങ്ങളുടെ പ്രവർത്തനത്തിലും നിങ്ങൾ അത് കാണിക്കണമെന്നായിരുന്നു വിജയുടെ വിമര്‍ശനം.

സംസ്ഥാനത്തെ ക്രമസമാധാന നിലയെയും വിജയ് വിമർശിച്ചു. സംസ്ഥാനത്ത് ക്രമസമാധാനമില്ല. അഴിമതി വളരെ കൂടുതലാണ്. ഭരണം നന്നായിരുന്നെങ്കില്‍ സ്ത്രീകൾക്ക് സംരക്ഷണം ലഭിക്കുമായിരുന്നു. സ്ത്രീകൾക്ക് സംഭവിക്കുന്ന ഭയാനകമായ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് സംസാരിക്കാൻ പോലും കഴിയില്ലെന്നും വിജയ് വിമര്‍ശിച്ചു. 

വോട്ടുകൾക്ക് വേണ്ടി, ഡിഎംകെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ പക്ഷവും അഴിമതികൾക്ക് ബിജെപിയുടെ പക്ഷവും പിടിക്കുന്നുണ്ടെന്നും അദ്ദഹം ആരോപിച്ചു. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഒരു തട്ടുപൊളിപ്പൻ സിനിമ പോലെ തൻ്റെ പാർട്ടിയുടെ കരുത്തിൽ മുഖ്യമന്ത്രിയാകാമെന്നാണ് തെന്നിന്ത്യൻ സുപ്പർ സ്റ്റാറിൻ്റെ കണക്കുകൂട്ടൽ. മലർ പൊടിക്കാരൻ്റെ സ്വപ്നം പോലെയാവുമോ വിജയുടെ സ്വപ്നമെന്ന് തമിഴക രാഷ്ട്രീയം വിധിയെഴുതേണ്ടതാണ്.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Actor Vijay expresses confidence in his party's victory in the 2026 Tamil Nadu elections, with hopes of becoming the Chief Minister, while criticizing DMK and BJP.

#ActorVijay #TamilNaduPolitics #2026Elections #DMK #BJP #TamilPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia