Criticism | 'സമസ്തയെയും നേതാക്കളെയും ഇടക്കിടെ കൊട്ടുന്നത് മുഖ്യതൊഴിൽ', 3 മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി അബ്ദുൽ ഹമീദ് ഫൈസി

 
Abdul Hamid Faizi Criticizes Muslim League Leaders for Attacking Samastha
Abdul Hamid Faizi Criticizes Muslim League Leaders for Attacking Samastha

Image Credit: Screenshot of an Facebook post by Abdul Hameed Faizy Ambalakadavu

● ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.  
● പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സന്ദർശിച്ച ഒരു സ്ഥാനാർത്ഥി പരാജയപ്പെട്ടതാണ് ഇപ്പോൾ തങ്ങളെ അവഹേളിക്കാൻ കാരണം.
● ഒരു മണ്ഡലത്തിലെ രണ്ട് സ്ഥാനാർത്ഥികൾ തങ്ങളെ സന്ദർശിച്ചാൽ ഒരാളല്ലേ വിജയിക്കൂവെന്നും  ഹമീദ് ഫൈസി കൂട്ടിച്ചേർത്തു.

മലപ്പുറം: (KVARTHA) സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ നിരന്തരം ആക്രമിക്കുന്നുവെന്നാരോപിച്ച്  മുസ്ലിം ലീഗിലെ ചില നേതാക്കളെ രൂക്ഷമായി വിമർശിച്ച് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. പിഎംഎ സലാം, കെ എം ഷാജി, ശാഫി ചാലിയം തുടങ്ങിയ നേതാക്കളാണ് സമസ്തയെ നിരന്തരം കൊട്ടുന്നത് എന്നാണ് അദ്ദേഹം ആരോപിച്ചത്. 

സമസ്തയുടെ ആദർശത്തോടാണ് ഇവർക്ക് അരിശം. ഇസ്ലാമിൻ്റെ യഥാർത്ഥ മാർഗമായ പരിശുദ്ധ സുന്നത്ത് ജമാഅത്തിനെ നശിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അബ്ദുൽ ഹമീദ് ഫൈസി കുറ്റപ്പെടുത്തി. സലഫികൾക്ക് സമസ്തയെ നേരിടാനാകില്ല. അവർ പല തവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടു. എന്നാൽ ഇപ്പോൾ സലഫികൾ മുസ്ലിം ലീഗിനുള്ളിൽ നുഴഞ്ഞുകയറി പാർട്ടി സ്ഥാനം ദുരുപയോഗം ചെയ്ത് സമസ്തയെ ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജിഫ്രി തങ്ങൾ തന്നെ സന്ദർശിക്കുന്ന എല്ലാരാഷ്ട്രീയ നേതാക്കളെയും സ്വീകരിക്കാറുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സന്ദർശിച്ച ഒരു സ്ഥാനാർത്ഥി പരാജയപ്പെട്ടതാണ് ഇപ്പോൾ തങ്ങളെ അവഹേളിക്കാൻ കാരണം. പല സ്ഥാനാർത്ഥികളും പല സയ്യിദുമാരെയും നേതാക്കളെയും ഇതിന് മുമ്പും ഇപ്പോഴും സന്ദർശിച്ചിട്ടുണ്ട്. അവരെല്ലാം വിജയിക്കാറുണ്ടോ? ഒരു മണ്ഡലത്തിലെ രണ്ട് സ്ഥാനാർത്ഥികൾ തങ്ങളെ സന്ദർശിച്ചാൽ ഒരാളല്ലേ വിജയിക്കൂവെന്നും  ഹമീദ് ഫൈസി കൂട്ടിച്ചേർത്തു.

മുസ്ലിം സമൂഹത്തിൻ്റെ ആധികാരികരാഷ്ട്രീയ സംഘടനയെ ദുർബ്ബലപ്പെടുത്താൻ ശ്രമിക്കുന്ന ഇവരിൽ പലരും മുമ്പ് മുസ്ലിം ലീഗിൻ്റെ എതിർ പക്ഷത്തായിരുന്നുവെന്നും ചിലരാകട്ടെ പാണക്കാട് തങ്ങൾ ആത്മീയ നേതാവല്ലെന്ന് പരസ്യ പ്രസ്താവന ഇറക്കിയവരുമാണെന്നും ഫൈസി കുറ്റപ്പെടുത്തി. സമസ്ത ഔലിയാക്കൾ സ്ഥാപിച്ചതാണെന്നും ആര് ചതിപ്രയോഗം നടത്തിയാലും അതിനൊന്നും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:

ഇവർക്കിതെന്ത് പറ്റി?
പി എം എസലാം, കെ.എം ഷാജി,ശാഫി ചാലിയം..... മുസ്ലിം ലീഗിന് ഇങ്ങിനെ ചില നേതാക്കളുണ്ട്. മറ്റു ചില വലിയ നേതാക്കളും ഉണ്ട്. ബഹു: സമസ്തയേയും സമസ്ത നേതാക്കളെയും ഇടക്കിടെ ഒന്ന് കൊട്ടുക. ഇതാണിവരുടെ മുഖ്യ തൊഴിൽ ' ആദരണീയനായ സമസ്തയുടെ അധ്യക്ഷനെ നിരന്തരം വേട്ടയാടുന്ന ഇവർ സമസ്തയിൽ നേതൃനിരയിലുള്ള മുഴുവൻ നേതാക്കളെയും ഉന്നംവെക്കുന്നു. പ്രസംഗിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ആരും ഇവരുടെ ആക്രമന്നത്തിൽ നിന്ന് ഒഴിവല്ല.
സമസ്തയുടെ ആദർശത്തോടാണ് ഇവർക്ക് അരിശം. ഇസ്ലാമിൻ്റെ ഒറിജിനൽ മാർഗമായ പരിശുദ്ധ സുന്നത്ത് ജമാഅത്തിനെ നശിപ്പിക്കണം ഇതാണ് ഇവരുടെ ഹിഡൻ അജണ്ട.

സലഫികൾക്ക് സമസ്തയെ ആദർശപരമായി നേരിടാനാകില്ല' ഇക്കാര്യം അവർക്ക് നന്നായി അറിയാം. 98 വർഷം സലഫികൾ സമസ്തയെ തകർക്കാൻ ശ്രമിച്ചു. പക്ഷെ, സമസ്തക്കൊന്നും സംഭവിച്ചില്ല. എന്നാൽ സലഫികൾ സ്വയം തകർന്നു. സുന്നി ആദർശ പോരാളികളുടെ മിസൈലേറ്റ് അവർ ചിന്നഭിന്നമായി. അവരിപ്പോൾ ചേരിതിരിഞ്ഞ് പൊരിഞ്ഞതല്ലാണ്.
പുതിയ പരീക്ഷണത്തിലാണവർ. മുസ്ലിംലീഗ് നേതൃത്വത്തിൽ നുഴഞ്ഞ് കയറി പാർട്ടിസ്ഥാനം ദുരുപയോഗം ചെയ്ത് സമസ്തയെ ആക്രമിക്കുക. പാർട്ടിയിൽ വലിയ എതിർപ്പില്ലെന്ന് കണ്ടപ്പോൾ ആക്രമണത്തിന് ശക്തി കൂട്ടിയിരിക്കയാണ് അവർ.

ബഹു:ജിഫ്രി തങ്ങൾ തന്നെ സന്ദർശിക്കുന്ന എല്ലാരാഷ്ട്രീയ നേതാക്കളെയും സ്വീകരിക്കാരുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ  ബഹു: തങ്ങളെ സന്ദർശിച്ച ഒരു സ്ഥാനാർത്ഥി പരാജയപ്പെട്ടതാണ് ഇപ്പോൾ തങ്ങളെ അവഹേളിക്കാൻ കാരണം.പല സ്ഥാനാർത്ഥികളും പല സയ്യിദുമാരെയും നേതാക്കളെയും ഇതിന് മുന്പും ഇപ്പോഴും സന്ദർശിച്ചിട്ടുണ്ട്. അവരെല്ലാം വിജയിക്കാറുണ്ടോ? ഒരു മണ്ഡലത്തിലെ രണ്ട് സ്ഥാനാർത്ഥികൾ തങ്ങളെ സന്ദർശിച്ചാൽ ഒരാളല്ലേ വിജയിക്കു.

എന്താണിവർ പറയുന്നത്?! മുസ്ലിം സമൂഹത്തിൻ്റെ ആധികാരികരാഷ്ട്രീയ സംഘടനയെ  ദുർബ്ബലപ്പെടുത്താൻ  ശ്രമിക്കുന്ന ഇവരിൽ പലരും മുമ്പ് മുസ്ലിം ലീഗിൻ്റെ എതിർ പക്ഷത്തായിരുന്നു. ചിലരാകട്ടെ, പാണക്കാട് തങ്ങൾ ആത്മീയ നേതാവല്ലെന്ന് പരസ്യ പ്രസ്താവന ഇറക്കിയവരും.
മുസ്ലിം ലീഗിൻ്റെയും സമസ്തയുടെയും പ്രവർത്തകർ ഇതെല്ലാം നോക്കികാണുന്നുണ്ട്.
ഒരു കാര്യം ഓർക്കുക സമസ്ത ഔലിയാക്കൾ സ്ഥാപിച്ചതാണ്. ആര് ചതിപ്രയോഗം നടത്തിയാലും ശരി. അതിനൊന്നുംസംഭവിക്കില്ല ഇ. അല്ലാഹ്.

 #AbdulHamidFaizi #MuslimLeague #Samastha #Criticism #PoliticalDebate #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia