Remembrance | എംവിആർ വിടപറഞ്ഞിട്ട് 10 വർഷം; അണയാത്ത കത്തുന്നു വിപ്ലവ ജ്വാല

 
A Decade Since MVR's Departure: The Revolutionary Flame Burns On
A Decade Since MVR's Departure: The Revolutionary Flame Burns On

Photo Credit: Website/ MVR cancer hospital

 ● പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടും തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന നേതാവ്.
 ● കേരള രാഷ്ട്രീയത്തിൽ നിരവധി തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
 ● കേരളത്തിലെ വിവിധ മന്ത്രിസഭകളിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചു.

ഭാമനാവത്ത് 

(KVARTHA) അഭിപ്രായം എന്നത് ഇരുമ്പുലക്കയല്ല  അത് സാഹചര്യത്തിനനുസരിച്ച് മാറുകയും മറയുകയും ചെയ്യാമെന്ന് ചിലർ പറയുമെങ്കിലും അത് ഒട്ടും ശരിയല്ല  വരും വരായ്കകളോ നഷ്ടങ്ങളോ  ഒന്നും ചിന്തിക്കാതെ  പറഞ്ഞ വാക്കിൽ ഉറച്ചുനിൽക്കുക തന്നെ വേണമെന്ന് കേരള സമൂഹത്തോട് ധൈര്യപൂർവം പറഞ്ഞ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ  പുലിക്കുട്ടിയായിരുന്ന എംവി രാഘവൻ എന്ന എം വി ആർ. അദ്ദേഹം വിട വാങ്ങിയിട്ട് 10 വർഷം. തികയുന്ന വേളയിലും വിപ്ലവ ജ്വാലകൾ പോലെ സ്മരണകൾ മായാതെ നിൽക്കുകയാണ്.

സിപിഎമ്മെ ന്ന കരുത്തുറ്റ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി കേരളത്തിൽ അങ്ങോളം ഇങ്ങോളം ഓടിനടന്ന എംവിആർ  താൻ അവതരിപ്പിച്ച ബദൽ രേഖ പാർട്ടി തള്ളിക്കളഞ്ഞപ്പോൾ അതിൽ ഉറച്ചുനിന്നുകൊണ്ട് അച്ചടക്ക നടപടി നേരിട്ട നേതാവായിരുന്നു.  തന്റെ ജീവനും മജ്ജയും  രക്തവും മാംസവും  നൽകിയ പാർട്ടിയിൽ നിന്ന് പുറത്താകലായിരുന്നുഅന്തിമഫലം. എന്നിട്ടും സ്വന്തംനിലപാടിൽ കാരിരുമ്പ് പോലെ ഉറച്ചുനിന്ന കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവാണ്‌. 

അദ്ദേഹം അന്ന് എം വി രാഘവൻ എന്ത് നിലപാട് എടുത്തുവോ  അതൊക്കെ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ശരിയായിരുന്നു എന്ന് കാലം തെളിയിച്ച ഒരു സാഹചര്യമാണ് ഇപ്പോൾ നമ്മുടെ മുമ്പിലുള്ളത്. (വലതുപക്ഷ ചിന്താഗതിയുള്ള  കോൺഗ്രസിനെ തോൽപ്പിക്കാൻ മറ്റെല്ലാവരും ഒന്നിക്കണമെന്ന് എം വി ആർ നിലപാടെടുത്തപ്പോൾ ഇന്ന് ബിജെപിയെ തോൽപ്പിക്കാൻ  ഇന്ത്യ സഖ്യം എന്ന പേരിൽ അന്ന് തള്ളിയവരെല്ലാം ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ചയാണ് നമ്മുടെ മുമ്പിലുള്ളത്). 

1933 മെയ്‌ അഞ്ചിന് പാപ്പിനിശ്ശേരിക്ക് അടുത്ത് ജനിച്ച  മേലേത്തു വീട്ടിൽ രാഘവൻ ആദ്യം  സിപിഐലും 1964 ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർ ശേഷം സിപിഎമ്മിലും പ്രവർത്തിച്ചു. സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹം ജനറൽ സെക്രട്ടറിയായി കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സി.എം.പി) രൂപവത്കരിച്ചു. ഏറ്റവുമധികം നിയോജകമണ്ഡലങ്ങളിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആൾ എന്ന റിക്കൊർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. മാടായി(1970), തളിപ്പറമ്പ് (1977), കൂത്തുപറമ്പ് (1980), പയ്യന്നൂർ (1982), അഴീക്കോട് (1987), കഴക്കൂട്ടം (1991), തിരുവനന്തപുരം വെസ്റ്റ് (2001).

കേരളത്തിലെ വിവിധ മന്ത്രിസഭകളിൽ ഇദ്ദേഹം മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പതിനാറാം വയസിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗമായി. എ.കെ.ജിയായിരുന്നു എം.വി.ആറിന്റെ രാഷ്ട്രീയഗുരു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റായി.  സിപിഎമ്മിന്റെ കണ്ണൂർ ജില്ലാസെക്രട്ടറിയായി. തലശ്ശേരി വർഗീയ കലാപം ഉൾപ്പെടെയുള്ള സംഭവങ്ങളിൽ യാതൊരു ഭീഷണിയും വക വയ്ക്കാതെ പാർട്ടി പ്രവർത്തകർക്ക് ആവേശമായിരുന്നു എം വി ആർ. എം.വി.ആർ ജില്ലാ സെക്രട്ടറിയാവുമ്പോൾ നക്സലൈറ്റ് വർഗ്ഗീസ് പാർട്ടിയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു. എം.വി.ആർ മുൻകയ്യെടുത്താണ് വർഗീസിനെ വയനാട്ടിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനയക്കുന്നത്. 

1986 ജൂൺ 23-നാണ് എം.വി.ആർ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടത്. തുടർന്ന് 1986 ജൂലൈ 27-ന് അദ്ദേഹം കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി (സി.എം.പി) രൂപവൽക്കരിച്ച് ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്) യുമായി സഹകരിച്ചു  പ്രവർത്തിച്ചു. യുഡിഎഫിൽ ഘടകകക്ഷി അല്ലാതിരുന്ന രാഘവന് 1987 ൽ മുസ്ലിം ലീഗ് അവർക്ക് അനുവദിച്ച അഴീക്കോട് സീറ്റ് നൽകിയാണ് രാഷ്ട്രീയ സംരക്ഷണം നൽകിയത്. യുഡിഎഫ് പിന്തുണയോടെ അവിടെ ജയിക്കുകയും ചെയ്തു. 1991 ൽ കെ കരുണാകരൻ മന്ത്രിസഭയിൽ  സംസ്ഥാന സഹകരണ മന്ത്രിയായി. രാജ്യത്തെ ആദ്യ സഹകരണ മെഡിക്കൽ കോളേജായ പരിയാരം മെഡിക്കൽ കോളേജിന്റെ സ്ഥാപക ചെയർമാനായിരുന്നു. 

1993 മാർച്ചിൽ കണ്ണൂർ എകെജി ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉണ്ടായ യുദ്ധസമാനമായ  സംഭവങ്ങൾ എം വി രാഘവനും സിപിഎമ്മും മുഖത്തോട് മുഖം നോക്കി നടത്തിയ പോരാട്ടമായിരുന്നു.  സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ  ഡിവൈഎഫ്ഐ നടത്തിയ സമരത്തിന്റെ ഭാഗമായി കൂത്തുപറമ്പിൽ   സഹകരണ ബാങ്ക് ബ്രാഞ്ച് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ വന്ന  എം വി രാഘവനെ  തടഞ്ഞതുമായി ബന്ധപ്പെട്ട് 1994 നവംബർ 25നു കൂത്തുപറമ്പിൽ വച്ചുണ്ടായ പോലീസ് വെടിവെപ്പിൽ അന്ന് അഞ്ചു ഡി.വൈ.എഫ്.ഐ. പ്രവർത്തകർ രക്തസാക്ഷികളായി. (ജീവിക്കുന്ന രക്തസാക്ഷിയായി പാർട്ടി  വിശേഷിപ്പിച്ച പുഷ്പൻ  2024 ൽ മരണപ്പെട്ടതോടെ ആറു പേർ).

കേരള രാഷ്ട്രീയത്തിൽ ഏറെ പ്രകമ്പനം  സൃഷ്ടിച്ച സംഭവമാണ് കൂത്തുപറമ്പ്  വെടിവെപ്പ്. ഒരു ജന്മം എന്ന പേരിൽ ആത്മകഥ എഴുതിയിട്ടുണ്ട്. ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം 2014 നവംബർ ഒമ്പതിന് തന്റെ ഭരണകാലത്ത് നിർമ്മിച്ച പരിയാരം സഹകരണ ആശുപത്രിയിൽ വച്ച് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു.

#MVRaghavan #KeralaPolitics #CommunistParty #IndianPolitics #Legacy #Tribute

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia