Support | ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അവതരിപ്പിക്കുന്നതിനെ അനുകൂലിച്ചത് 269 എംപിമാർ; 198 പേർ എതിർത്ത് വോട്ട് ചെയ്‌തു; ജെപിസിക്ക് വിടുമെന്ന് അമിത് ഷാ
● ബിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടത്താൻ ലോക്‌സഭാ സ്പീക്കർ തീരുമാനിക്കുകയായിരുന്നു.
● ബിൽ അവതരിപ്പിച്ചതിന് പിന്നാലെ പരിശോധനയ്ക്കായി സംയുക്ത പാർലമൻ്ററിസമിതിക്ക് വിടാനുള്ള തീരുമാനം സർക്കാർ പ്രഖ്യാപിച്ചു.
ന്യൂഡൽഹി: (KVARTHA) 'ഒരു രാജ്യം-ഒരു തിരഞ്ഞെടുപ്പ്' ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിനെ 269 പേർ അനുകൂലിച്ചപ്പോൾ 198 പേർ എതിർത്ത് വോട്ട് ചെയ്‌തു. ചൊവ്വാഴ്ച നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ അവതരണത്തിനെതിരെ ഒറ്റക്കെട്ടായി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ബിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടത്താൻ ലോക്‌സഭാ സ്പീക്കർ തീരുമാനിക്കുകയായിരുന്നു. ഇതിന് ശേഷം നടന്ന വോട്ടെടുപ്പിലാണ് അനുകൂലമായി 269 വോട്ടും എതിർത്ത് 198 വോട്ടും ലഭിച്ചത്. ബിൽ അവതരിപ്പിച്ചതിന് പിന്നാലെ പരിശോധനയ്ക്കായി സംയുക്ത പാർലമൻ്ററിസമിതിക്ക് വിടാനുള്ള തീരുമാനം സർക്കാർ പ്രഖ്യാപിച്ചു.
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ സംയുക്ത പാർലമെന്ററി സമിതിയുടെ ചർച്ചകൾക്കായി വിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിർദേശിച്ചിട്ടുണ്ടെന്ന് തുടർന്ന് സംസാരിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ഈ ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് വിശേഷിപ്പിച്ചു.
ഡിഎംകെ എംപി കനിമൊഴി കരുണാനിധിയും ബിൽ ഭരണഘടനാ വിരുദ്ധവും ഇന്ത്യയുടെ ഫെഡറലിസത്തിനും ജനങ്ങളുടെ ഇഷ്ടത്തിനും വിരുദ്ധമാണെന്നും ആരോപിച്ചു. രാജ്യത്തെ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ അധ്യക്ഷതയിൽ കേന്ദ്രസർക്കാർ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു.
ഈ സമിതി മാർച്ചിലാണ് റിപ്പോർട്ട് നൽകിയത്. ബില്ലിന് കേന്ദ്രമന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയിരുന്നു.
#OneNationOneElection, #IndiaPolitics, #LokSabha, #AmitShah, #IndianLegislation, #ConstitutionalDebate