Homage | കാര്‍ഗിലില്‍ വീരമൃത്യു വരിച്ച സൈനികര്‍ അമരത്വം നേടിയവര്‍; ഓരോ സൈനികന്റെയും ത്യാഗം സ്മരിക്കുന്നു, നേടിയത് പാകിസ്താന്റെ ചതിക്കെതിരായ വിജയം, അയല്‍ രാജ്യത്തിന് മുന്നറിയിപ്പ് നല്‍കി മോദി
രാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആദരവ്
പാകിസ്താന്‍ മുന്‍കാല തെറ്റുകളില്‍നിന്ന് പാഠം പഠിക്കുന്നില്ല, വീണ്ടും ഒളിയുദ്ധങ്ങള്‍ നടത്തുന്നു
ന്യൂഡെല്‍ഹി: (KVARTHA) കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ സ്മരണയിലാണ് രാജ്യം മുഴുവനും. കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകള്‍ യുദ്ധസ്മാരകത്തിന് മുകളില്‍ പുഷ്പവൃഷ്ടി നടത്തി. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 25ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്റ്റാമ്പും പുറത്തിറക്കും.
ലഡാക്കില്‍ നിന്നും കശ്മീരില്‍ നിന്നും നിരവധിയാളുകളാണ് പരിപാടിക്ക് എത്തിയിട്ടുള്ളത്. ദ്രാസിലെ യുദ്ധസ്മാരകത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി വിവിധ പരിപാടികള്‍ നടത്തിയിരുന്നു. യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ചവരുടെ കുടുംബങ്ങളെ ആദരിക്കുകയും ചെയ്തിരുന്നു.
യുദ്ധവിജയത്തിന്റെ 25ാം വാര്‍ഷികത്തില്‍ ദ്രാസിലെ യുദ്ധസ്മാരകത്തില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്‍പ്പിച്ചു. വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലിയും അര്‍പ്പിച്ചു. കാര്‍ഗിലില്‍ വീരമൃത്യു വരിച്ച സൈനികര്‍ അമരത്വം നേടിയവരാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ഓരോ സൈനികന്റെയും ത്യാഗം സ്മരിക്കുന്നുവെന്നും കാര്‍ഗിലിലേത് പാകിസ്താന്‍ ചതിക്കെതിരായ വിജയമെന്നും ഓര്‍മിപ്പിച്ചു. ഭീകരവാദം ഉപയോഗിച്ച് വിജയിക്കാനാവില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി പാകിസ്താന് മുന്നറിയിപ്പും നല്‍കി.
പാകിസ്താന്‍ മുന്‍കാല തെറ്റുകളില്‍നിന്ന് പാഠം പഠിക്കുന്നില്ല. വീണ്ടും ഒളിയുദ്ധങ്ങള്‍ നടത്തുകയാണ്. ഭീകരതയുടെ യജമാനന്മാര്‍ക്ക് എന്റെ ശബ്ദം നേരിട്ട് കേള്‍ക്കാന്‍ കഴിയുന്ന ഒരിടത്തു നിന്നാണ് ഞാന്‍ സംസാരിക്കുന്നത്. നിങ്ങളുടെ നീചമായ ഉദ്ദേശങ്ങള്‍ ഒരിക്കലും നടക്കില്ലെന്നാണ് തീവ്രവാദത്തിന്റെ രക്ഷാധികാരികളോട് പറയാനുള്ളത്. നമ്മുടെ സൈനികര്‍ പൂര്‍ണ ശക്തിയോടെ ഭീകരവാദത്തെ തകര്‍ക്കുകയും ശത്രുവിന് തക്ക മറുപടി നല്‍കുകയും ചെയ്യുമെന്നും മോദി പറഞ്ഞു.
മോദിയുടെ വാക്കുകള്‍:
പാകിസ്താന്‍ മുന്‍കാല തെറ്റുകളില്‍നിന്ന് പാഠം പഠിക്കുന്നില്ല. വീണ്ടും ഒളിയുദ്ധങ്ങള്‍ നടത്തുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ പാകിസ്താന്‍ നടത്തിയ എല്ലാ ഹീനമായ ശ്രമങ്ങളിലും അവര്‍ പരാജയപ്പെട്ടു. എന്നാല്‍ പാകിസ്താന്‍ മുന്‍കാല ചരിത്രത്തില്‍നിന്ന് ഒന്നും പഠിച്ചിട്ടില്ല. ഭീകരതയുടെ യജമാനന്മാര്‍ക്ക് എന്റെ ശബ്ദം നേരിട്ട് കേള്‍ക്കാന്‍ കഴിയുന്ന ഒരിടത്തു നിന്നാണ് ഞാന്‍ സംസാരിക്കുന്നത്.
നിങ്ങളുടെ നീചമായ ഉദ്ദേശങ്ങള്‍ ഒരിക്കലും നടക്കില്ലെന്നാണ് തീവ്രവാദത്തിന്റെ രക്ഷാധികാരികളോട് എനിക്ക് പറയാനുള്ളത്. നമ്മുടെ സൈനികര്‍ പൂര്‍ണ ശക്തിയോടെ ഭീകരവാദത്തെ തകര്‍ക്കുകയും ശത്രുവിന് തക്ക മറുപടി നല്‍കുകയും ചെയ്യും- എന്നും മോദി പറഞ്ഞു.