Dead | പിന്നണി ഗായകന്‍ ഹരിശ്രീ ജയരാജ് അന്തരിച്ചു

 
Play Back Singer Haristree Jayaraj Passed Away, Ernakulam, News,Play Back Singer, Haristree Jayaraj, Dead, Heart Attack, Kerala News


ആകാശവാണി തൃശൂര്‍, കൊച്ചി നിലയങ്ങളില്‍ ബി ഹൈഗ്രേഡ് ആര്‍ടിസ്റ്റായിരുന്നു 


പിന്നണിഗാന രംഗത്തെത്തിയത് കുടുംബശ്രീ ട്രാവത്സ് എന്ന ചിത്രത്തില്‍ വിജയ് യേശുദാസ്, ഗണേഷ് സുന്ദരം എന്നിവര്‍ക്കൊപ്പം പാടി

ആലുവ: (KVARTHA) പിന്നണി ഗായകന്‍ അശോകപുരം മനയ്ക്കപ്പടി കൃഷ്ണകൃപയില്‍ ഹരിശ്രീ ജയരാജ് (54) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ചൊവ്വാഴ്ച പുലര്‍ചെ മൂന്നുമണിയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉറക്കത്തില്‍നിന്ന് ഉണര്‍ന്ന് വെള്ളം കുടിച്ചശേഷം വീണ്ടും ഉറങ്ങാന്‍ കിടന്ന ജയരാജിനെ രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

മൂന്ന് പതിറ്റാണ്ടോളമായി സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിശ്രീ ജയരാജ് ആകാശവാണി തൃശൂര്‍, കൊച്ചി നിലയങ്ങളില്‍ ബി ഹൈഗ്രേഡ് ആര്‍ടിസ്റ്റായിരുന്നു. 'കുടുംബശ്രീ ട്രാവത്സ്' എന്ന ചിത്രത്തില്‍ വിജയ് യേശുദാസ്, ഗണേഷ് സുന്ദരം എന്നിവര്‍ക്കൊപ്പം 'തപ്പും തകിലടി...' എന്ന ഗാനമാലപിച്ചാണ് ചലച്ചിത്ര പിന്നണിഗാന രംഗത്തെത്തിയത്. 

അല്ലു അര്‍ജുന്‍, വിജയ് തുടങ്ങിയവരുടെ ഒട്ടേറെ സൂപര്‍ ഹിറ്റായ മൊഴിമാറ്റ ചിത്രങ്ങളിലും പാടിയിട്ടുണ്ട്. കലാഭവന്‍, ഹരിശ്രീ തുടങ്ങി പ്രമുഖ ട്രൂപുകളിലും അംഗമാണ്. വിദേശ രാജ്യങ്ങളിലും ഗാനമേള അവതരിപ്പിച്ചിട്ടുണ്ട്. മ്യൂസിക് സ്റ്റാര്‍സ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരിലുള്ള സംഗീത കലാലയത്തിന്റെ സാരഥിയാണ്. 

തിരുവനന്തപുരം ജെസി ഡാനിയേല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ജെസി ഡാനിയേല്‍ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അച്ഛന്‍: രാധാകൃഷ്ണ പണിക്കര്‍. മാതാവ്: നളിനി. ഭാര്യ: രശ്മി. മകള്‍: മീനാക്ഷി (ഡിഗ്രി വിദ്യാര്‍ഥിനി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia