Criticized | കേരളത്തില്‍ നടക്കുന്നത് മദ്യനയ കോഴക്കേസ്: ഭരണാധികാരികള്‍ ജയിലില്‍ പോയി ചപ്പാത്തി തിന്നേണ്ടി വരുമെന്ന് പിസി വിഷ്ണു നാഥ്
 

 
PC Vishnunath Criticized LDF Govt, Kannur, News, PC Vishnunath, Criticized, LDF Govt, Politics, CM Pinarayi Vijayan, Kerala
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

*ജൂണ്‍ നാല് കഴിഞ്ഞാല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍കാര്‍ രാജ്യത്ത് അധികാരമേല്‍ക്കും

*മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ നരേന്ദ്രമോദിയില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന സംരക്ഷണം അവസാനിക്കും
 

കണ്ണൂര്‍: (KVARTHA) കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ബാര്‍ കോഴ കേസല്ല മറിച്ച്  മറ്റിതര സംസ്ഥാനങ്ങളിലേതുപോലെ മദ്യനയ കോഴക്കേസാണെന്നും കേരളത്തിലെ ഭരണാധികാരികള്‍ ജയിലില്‍ പോയി ചപ്പാത്തി തിന്നുന്ന കാലം വിദൂരമല്ലെന്നും എഐസിസി സെക്രടറി പിസി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. ജൂണ്‍ നാല് കഴിഞ്ഞാല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍കാര്‍ രാജ്യത്ത് അധികാരമേല്‍ക്കുകയും മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ നരേന്ദ്രമോദിയില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന സംരക്ഷണം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ലോകല്‍ സെല്‍ഫ് ഗവണ്‍മെന്റ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന നേതൃപഠന ക്യാംപ് കരുതല്‍ 2024 പയ്യാമ്പലം മര്‍മര ബീച് ഹൗസില്‍ ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Aster mims 04/11/2022


പദ്ധതികള്‍ വെട്ടികുറച്ച് ലൈഫ് ഭവന പദ്ധതി ഉള്‍പെടെ സാധാരണക്കാര്‍ക്ക് കിട്ടേണ്ട എല്ലാ ആനുകൂല്യങ്ങളും വെട്ടികുറയ്ക്കുകയാണ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഏകീകരണം ഭരണഘടനാ വിരുദ്ധമാണ്. പൊതു സിവില്‍ സര്‍വീസ് ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍കാര്‍ ജീവനക്കാര്‍ ആവശ്യപ്പെടാതെ എല്‍ടിസി അടക്കം ജീവനക്കാര്‍ക്ക് ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും നല്‍കിയിട്ടും അന്ന് സമരം നടത്തിയവരും ഇന്ന് ഭരണപക്ഷത്തുള്ളവരുമായ സര്‍വീസ് സംഘടനകള്‍ നാല് കൊല്ലമായി ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചിട്ടും കത്തിജ്വലിക്കാതെ ചാരമായി കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍കാര്‍ അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ അവസാനിപ്പിക്കുമെന്നും തദ്ദേശസ്വയംഭരണ ജീവനക്കാര്‍ക്ക് സര്‍കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന രീതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎല്‍എയും കണ്ണൂര്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന സംസ്ഥാന നേതാക്കളെ ആദരിച്ചു. കെ എല്‍ ജി എസ് എ സംസ്ഥാന പ്രസിഡന്റ് പിഐ ജേക്കബ് സണ്‍, മുന്‍ മേയര്‍ ടിഒ മോഹനന്‍, എം വസന്തന്‍, എന്‍എ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 


ശനിയാഴ്ച രാവിലെ ഏഴുമണിക്ക് പയ്യാമ്പലം ബീച് ശുചീകരണം കണ്ണൂര്‍ കോര്‍പറേഷന്‍ സ്ഥിരസമിതി അധ്യക്ഷന്‍ എംപി രാജേഷ് ഫ് ളാഗ് ഓഫ് ചെയ്യും. 8.30 ന് സംസ്ഥാന കൗണ്‍സില്‍. 10 മണിക്ക് നവലോക നേതൃശൈലി എന്ന വിഷയത്തില്‍ ഇന്റര്‍നാഷനല്‍ ട്രെയിനര്‍ എവി വാമനകുമാര്‍ ക്ലാസെടുക്കും. 12 മണിക്ക് സമാപന സമ്മേളനം സജീസ് ജോസഫ് എംഎല്‍എ ഉദ് ഘാടനം ചെയ്യും. 


കെ എല്‍ ജി എസ് എ സംസ്ഥാന പ്രസിഡന്റ് പിഐ ജേകബ് സണ്‍ അധ്യക്ഷത വഹിക്കും. ശ്രീകണ്ഠാപുരം നഗരസഭ ചെയര്‍പേഴ്‌സന്‍ കെവി ഫിലോമിന, കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂടി മേയര്‍ പി ഇന്ദിര എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 1.30 ന് പതാക താഴ്ത്തല്‍ എന്നിവ നടക്കും.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script