Accidental Death | പാലക്കാട് വാഹനാപകടത്തില്‍ നാടന്‍പാട്ട് കലാകാരന്‍ രതീഷ് തിരുവരംഗന്‍ മരിച്ചു

 


ADVERTISEMENT

പാലക്കാട്: (KVARTHA) വാഹനാപകടത്തില്‍ നാടന്‍പാട്ട് കലാകാരന്‍ രതീഷ് തിരുവരംഗന് ദാരുണാന്ത്യം. വാവന്നൂര്‍ സ്വദേശിയാണ്. കുളപുള്ളി ചുവന്ന ഗേറ്റില്‍ ടാങ്കര്‍ലോറിയും ഓടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓടോറിക്ഷ ഐ പി ടി കോളജിന് സമീപം എത്തിയപ്പോള്‍ എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Accidental Death | പാലക്കാട് വാഹനാപകടത്തില്‍ നാടന്‍പാട്ട് കലാകാരന്‍ രതീഷ് തിരുവരംഗന്‍ മരിച്ചു

നാടന്‍പാട്ട് കലാരംഗത്ത് സജീവ സാന്നിധ്യമാണ് രതീഷ്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. മൃതദേഹം ഒറ്റപ്പാലം താലൂക് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: News, Kerala, Palakkad-News, Obituary, Palakkad News, Folk Singer, Ratheesh Thiruvarangan, Died, Car Accident, Accidental Death, Autorickshaw, Tanker Lorry, Palakkad: Folk singer Ratheesh Thiruvarangan died in car accident.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia