Sports | 'സത്യം പറയാൻ ഭയമില്ല'; ഒളിമ്പിക് മെഡൽ വരൾച്ചയെക്കുറിച്ച് തുറന്നടിച്ച് സുനിൽ ഛേത്രി


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡൽഹി: (KVARTHA ) ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളെപ്പോലെ കൂടുതൽ മെഡലുകൾ നേടാൻ കഴിയാത്തതിനെക്കുറിച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകൻ സുനിൽ ഛേത്രി.
150 കോടി ജനസംഖ്യയുള്ള നമ്മുടെ രാജ്യത്തിന് ഒളിമ്പിക്സിൽ കൂടുതൽ മെഡലുകൾ നേടാൻ കഴിയാത്തത് ദുഖകരമായ സത്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ പ്രതിഭകൾക്ക് കുറവല്ല. എന്നാൽ അവരെ കണ്ടെത്തി വളർത്തിയെടുക്കുന്നതിൽ നാം പരാജയപ്പെടുന്നു. ചൈന, ജപ്പാൻ, ജർമനി തുടങ്ങിയ രാജ്യങ്ങൾ ഒളിമ്പിക്സിൽ നമ്മളെക്കാൾ വളരെ മുന്നിലാണ്. അഞ്ചു വയസുള്ള ഒരു കുട്ടിക്ക് ഫുട്ബോളിലോ ജാവലിൻ ത്രോ ത്രോയിലോ പ്രതിഭയുണ്ടെങ്കിലും അവനെ അടുത്ത തലത്തിലേക്ക് എത്തിക്കാൻ നമുക്ക് സംവിധാനങ്ങളില്ല. അങ്ങനെ അവർ വളർന്ന് കോൾ സെന്ററുകളിൽ ജോലി ചെയ്യുന്ന അവസ്ഥയാണ് വരുന്നത്. ഈ യാഥാർഥ്യം വിളിച്ചു പറയാൻ തനിക്ക് മടിയില്ലെന്നും അതിന്റെ പേരിൽ തന്നെ കൊന്നാലും തനിക്ക് പ്രശ്നമില്ലെന്നും സുനിൽ ഛേത്രി പറഞ്ഞു.