Olympics | നൂറ് മീറ്റർ ഓട്ടത്തിൽ 2 താരങ്ങളും ഒന്നാമതെത്തിയത് ഒരേ സമയത്തിൽ! ഒടുവിൽ വിജയിയെ നിർണയിച്ചത് ഇങ്ങനെ; ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ അപൂർവ നിമിഷം
കഴിഞ്ഞ തവണ സ്വർണമെഡൽ നേടിയ ഇറ്റലിയുടെ ജേക്കബ്സ് മാർസെൽ 9.85 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കി അഞ്ചാം സ്ഥാനത്തെത്തി.
പാരീസ്: (KVARTHA) ഒളിമ്പിക്‌സിന്റെ ഏറ്റവും ആവേശകരമായ നിമിഷങ്ങളിലൊന്ന് സൃഷ്ടിച്ചത് 100 മീറ്റർ ഫൈനലാണ്. അമേരിക്കൻ സ്പ്രിൻറ് താരം നോഹ ലീൽസ് ഒരു സെക്കൻഡിൻറെ ആയിരത്തിലൊരംശം വ്യത്യാസത്തിൽ ജയം നേടിയപ്പോൾ സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ ആവേശഭരിതമായി.
I Told You America I Got This! #OlympicChampion pic.twitter.com/boBOZv3650
— Noah Lyles, OLY (@LylesNoah) August 4, 2024
നോഹ തൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമായ 9.79 സെക്കൻഡിൽ ഫിനിഷ് ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ പിന്നാലെ ജമൈക്കൻ സ്‌പ്രിൻ്റർ കിഷൻ തോംസണും ഇതേ സമയം തന്നെ രേഖപ്പെടുത്തി. ഇരുവരുടെയും സമയം 9.79 സെക്കൻഡ് എന്ന് കണക്കാക്കപ്പെട്ടെങ്കിലും, നോഹയുടെ വ്യത്യാസം .784 ആയിരുന്നപ്പോൾ തോംസണുടേത് .789 ആയിരുന്നു.
അതായത്, ഫിനിഷ് ലൈനിലേക്ക് നോഹ ലീൽസ് തോംസണേക്കാൾ അല്പം മുമ്പേ എത്തിയെന്നർത്ഥം. അമേരിക്കൻ താരം ഫ്രെഡ് കർലി 9.81 സെക്കൻഡിൽ വെങ്കല മെഡൽ നേടിയപ്പോൾ, കഴിഞ്ഞ തവണ സ്വർണമെഡൽ നേടിയ ഇറ്റലിയുടെ ജേക്കബ്സ് മാർസെൽ 9.85 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കി അഞ്ചാം സ്ഥാനത്തെത്തി.
ഈ ഫിനിഷ് ഓട്ടം ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും ഏറ്റവും അടുത്ത ഫിനിഷുകളിൽ ഒന്നായി മാറിയെന്നതിൽ സംശയമില്ല. ഒരു സെക്കൻഡിൻറെ ആയിരത്തിലൊരംശം കൊണ്ട് തീരുമാനിക്കപ്പെട്ട ഈ വിജയം ഓട്ടത്തിന്റെ അതിസൂക്ഷ്മമായ വശങ്ങൾ എത്രത്തോളം പ്രധാനമാണെന്ന് കാണിച്ചുതരുന്നു.