Olympics | ഇത് ചരിത്ര നിമിഷം: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ ടേബിൾ ടെന്നീസ് താരങ്ങൾ തിളങ്ങുന്നു
പാരിസ്: (KVARTHA) ഒളിമ്പിക്സിൽ വനിതകളുടെ ടേബിൾ ടെന്നീസിൽ ഇന്ത്യൻ താരങ്ങൾ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മണിക ബത്രയ്ക്ക് പിന്നാലെ ശ്രീജ അകുലയും പ്രീ ക്വാർട്ടറിൽ കടന്നു.
തന്റെ 26-ാം ജന്മദിനത്തിൽ ശ്രീജ അകുല സിംഗപ്പൂരിന്റെ ജിയാങ് സെങിനെ 4-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിൽ ടേബിൾ ടെന്നീസിൽ റൗണ്ട് ഓഫ് 16നില്‍ എത്തുന്ന ആദ്യ ഇന്ത്യൻ താരങ്ങളാണ് മണിക ബത്രയും ശ്രീജ അകുലയും.
ക്വാർട്ടറിൽ ശ്രീജയുടെ എതിരാളി ഒന്നാം സീഡ് യിങ്‌സ സണാണ്. മത്സരം ഇന്ത്യൻ സമയം രാത്രി 12.30ന് നടക്കും. മണിക ബത്ര, ഫ്രാൻസിന്റെ പ്രിഥിക പാവഡെയെ തോൽപ്പിച്ചാണ് പ്രീ ക്വാര്‍ട്ടറിൽ എത്തിയത്. മികച്ച സർവീസ് ഗെയിം ആയിരുന്നു മണികയുടെ ജയത്തിൽ നിർണായകമായത്.
1988ൽ ടേബിൾ ടെന്നീസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ ശേഷം ഇന്ത്യൻ താരങ്ങൾ ഇത്രയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല. ഇത്തവണത്തെ ഒളിമ്പിക്സിൽ ഇന്ത്യൻ ടേബിൾ ടെന്നീസ് വലിയ പ്രതീക്ഷകൾ നൽകുന്നു.