Controversy | ഒളിമ്പിക്‌സ് വേദിയിൽ നാണക്കേട്; ഫ്രാന്‍സ്-അര്‍ജന്റീന മത്സരത്തിന് ശേഷം മൈതാനത്ത് കയ്യാങ്കളി
അഞ്ചാം മിനിറ്റിൽ ജീൻ ഫിലിപ്പ് മറ്റെറ്റയാണ് ഫ്രാൻസിനായി വിജയഗോൾ നേടിയത്.
പാരീസ്: (KVARTHA) ഒളിമ്പിക്‌സിലെ ഫുട്‍ബോൾ മത്സരത്തിൽ അര്‍ജന്റീനയെ പുറത്താക്കി ഫ്രാന്‍സ് സെമിയില്‍ കടന്നപ്പോൾ ഇരു ടീമിലെയും താരങ്ങളും പരിശീലക സംഘത്തിലെ അംഗങ്ങളും കയ്യാങ്കളിയിലേര്‍പ്പെട്ടത് ലോക കായിക മാമാങ്ക വേദിയിൽ നാണക്കേട് സൃഷ്ടിച്ചു. ഫ്രാൻസ് 1-0ന് ജയിച്ച മത്സരത്തിന് ശേഷമായിരുന്നു സംഭവ വികാസങ്ങൾ. ഇരു ടീമിലെ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.
ഫ്രഞ്ച് താരം എൻസോ മില്ലോറ്റിന്റെ അമിത ആഘോഷമാണ് അർജന്റീന താരങ്ങളെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ട്. മത്സരത്തിന് ശേഷം എൻസോ മില്ലറ്റിന് ചുവപ്പ് കാർഡ് ലഭിച്ചു.
ഫ്രാൻസ് മാനേജർ തിയറി ഹെൻറി കയ്യാങ്കളിയിൽ നിരാശ പ്രകടിപ്പിച്ചു. 'സംഭവത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഇത് ഞാൻ ആഗ്രഹിച്ചതല്ല, എനിക്ക് ഇത് നിയന്ത്രിക്കാനായില്ല', ഹെൻറി പറഞ്ഞു.
🚨 - Fight breaking out between Argentina & France after the Final whistle! pic.twitter.com/ocrz6kaAgd
— Man City Kippax🏆 (@ManKippax) August 2, 2024
കോപ്പാ അമേരിക്ക കിരീട നേട്ടത്തിന് ശേഷം നടന്ന ആഘോഷചടങ്ങിനിടെ അര്‍ജന്റീനാ താരങ്ങള്‍ ഫ്രാന്‍സ് താരങ്ങളെ വംശീയമായി അധിക്ഷേപിച്ചത് വിവാദമായിരുന്നു. അർജന്റീന താരങ്ങൾ ഫ്രഞ്ച് താരങ്ങളുടെ വംശീയ പശ്ചാത്തലത്തെ അപമാനിക്കുന്ന ഗാനം പാടിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനെതിരെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ഫിഫയ്ക്ക് പരാതി നൽകിയിരുന്നു.
#Paris2024
— 𝙈𝙖𝙧𝙞𝙤 𝙈𝙤𝙧𝙖𝙮 (@Mario_Moray) August 2, 2024
FINAL ESCÁNDALOSO ENTRE #ARGENTINA Y #FRANCIA
Un jugador francés provocó a los suplentes "Albicelestes", que explotaron de la bronca ante la eliminación de los #JuegosOlímpicos #Olympics #JeuxOlympiques pic.twitter.com/ZCJfEgZXCN
ഈ സംഭവങ്ങൾ കാരണം ഇരു ടീമുകൾ തമ്മിലുള്ള ബന്ധം വളരെ വഷളായിരുന്നു. ഇതിന് പിന്നാലെയാണ് ഒളിമ്പിക്‌സ് വേദിയിൽ ഏറ്റുമുട്ടിയത്. അഞ്ചാം മിനിറ്റിൽ ജീൻ ഫിലിപ്പ് മറ്റെറ്റയാണ് ഫ്രാൻസിനായി വിജയഗോൾ നേടിയത്. 83ാം മിനിറ്റിൽ ഫ്രാൻസ് രണ്ടാമതും വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ നിഷേധിക്കപ്പെട്ടു. സെമി ഫൈനലിൽ ഫ്രാൻസ് ഈജിപ്തുമായി ഏറ്റുമുട്ടും.