Accidental Death | തലശേരി- മാഹി ബൈപാസിലെ പളളൂര്‍ സിഗ്നല്‍ ലൈനില്‍ വീണ്ടും അപകടം; കാറിടിച്ച് ഓടോറിക്ഷ ഡ്രൈവര്‍ മരിച്ചു
ബൈപാസില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാര്‍ ഓടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു
ഗുരുതരമായി പരുക്കേറ്റ മുത്തുവിനെ തലശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
തലശേരി: (KVARTHA) പുതുതായി നിര്‍മിച്ച മാഹി ബൈപാസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ കൂടി അതിദാരുണമായി മരിച്ചു. ശനിയാഴ്ച രാവിലെ ആറുമണിക്കുണ്ടായ അപകടത്തില്‍ ഓടോറിക്ഷ ഡ്രൈവറാണ് മരിച്ചത്. പള്ളൂര്‍ സ്വദേശി മുത്തുവാണ് (70)മരിച്ചത്. തലശ്ശേരി-മാഹി ബൈപാസില്‍ ഈസ്റ്റ് പള്ളൂര്‍ സിഗ്നലില്‍ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
ബൈപാസില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കടക്കുന്നതിനിടെ അമിത വേഗതയിലെത്തി കാര്‍ ഓടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മുത്തുവിനെ തലശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഈ സംഭവത്തിനുശേഷം രണ്ട് മണിക്കൂറിനകം മറ്റൊരു കാറും സ്‌കൂടറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മാഹി ഭാഗത്ത് നിന്നെത്തിയ കാറിടിച്ച് സ്‌കൂടര്‍ മറിഞ്ഞാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് അപകടത്തില്‍ സാരമായി പരുക്കേറ്റു. അശാസ്ത്രീയ സിഗ്നലാണ് അപകടമുണ്ടാക്കുന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
നാല് ദിവസം മുന്‍പ് ഈസ്്റ്റ് പളളൂരില്‍ സിഗ്നല്‍ ലൈനില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ഒരാള്‍ മരിച്ചിരുന്നു. മംഗ്ലൂരില്‍ നിന്നും വരികയായിരുന്ന ആലപ്പുഴ സ്വദേശിയാണ് മരിച്ചത്.