കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആളുമാറി രക്തം കയറ്റിയതിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു
May 10, 2013, 10:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആളുമാറി രക്തം കയറ്റിയതിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു. കോഴിക്കോട് കുറ്റിയില്‍താഴം ചാത്തൂത്തുകുന്നുമ്മല്‍ മോഹന്‍ദാസിന്റെ ഭാര്യ തങ്കം(61) ആണ് മരിച്ചത്. ഇതേ വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തങ്കമ്മ എന്ന മറ്റൊരു സ്ത്രീക്ക് നല്‍കാനുള്ള രക്തമാണ് നഴ്‌സ് ആളുമാറി തങ്കത്തിനു നല്‍കിയത്. പ്രാഥമികാന്വേഷണത്തില്‍ ആശുപത്രിയുടെ ഭാഗത്തുനിന്നും സംഭവിച്ച വീഴ്ചയാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അര്‍ധരാത്രിയോടെ മെഡിക്കല്‍ കോളജിലേക്ക് ഇരച്ചുകയറി.
ഉദരരോഗത്തിന് ചികിത്സയ്ക്കായി മൂന്നു ദിവസം മുമ്പാണ് തങ്കത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം ഭേദമായ തങ്കം വെള്ളിയാഴ്ച ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോകാനിരിക്കെയാണ് സംഭവം. തൊട്ടടുത്ത വാര്‍ഡിലെ രോഗിയായ തങ്കമ്മയ്ക്ക് നല്‍കേണ്ട രക്തം പേരിലെ സാമ്യം കാരണം നഴ്‌സ് മാറി നല്‍കിയതാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതരും സമ്മതിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ടോടെ തങ്കത്തിന്റെ ബന്ധുക്കള്‍ അറിയാതെയായിരുന്നു രക്തം കയറ്റിയത്.
ഇതേസമയം, തൊട്ടടുത്ത വാര്‍ഡിലെ രോഗിയായ തങ്കമ്മയുടെ ബന്ധുക്കള്‍ രക്തം കയറ്റാത്തതിനെ ചൊല്ലി പരാതിയുമായി രംഗത്തെത്തി. രോഗിക്ക് വേണ്ടി സംഘടിപ്പിച്ച എ നെഗറ്റീവ് രക്തം ബ്ലഡ് ബാങ്കില്‍ കാണാത്തതിനെ തുടര്‍ന്നാണ് രക്തം കയറ്റാന്‍ വൈകുന്നതെന്നാണ് ആശുപത്രി അധികൃതര്‍ തങ്കമ്മയുടെ ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ആളുമാറി രക്തം കയറ്റിയ വിവരം മനസിലായത്.
അപ്പോഴേയ്ക്കും രക്തം മാറിനല്‍കിയതിനെ തുടര്‍ന്ന് തങ്കത്തിന്റെ ആരോഗ്യനില വഷളായിരുന്നു . ഉടനെ വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും അര്‍ധരാത്രിയോടെ രോഗി മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് അര്‍ധരാത്രി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജിന് മുമ്പില്‍ പ്രകടനവും കുത്തിയിരിപ്പു സമരവും നടത്തി. കുറ്റക്കാരിയായ നഴ്‌സിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന സമരക്കാരുടെ ആവശ്യം മെഡിക്കല്‍ കോളജ് സൂപ്രണ്ട് അംഗീകരിച്ചതിനെ തുടര്‍ന്ന് പുലര്‍ചെ രണ്ടു മണിയോടെയാണ് പ്രതിഷേധം അവസാനിച്ചത്.
Keywords: Kozhikode, Medical College, Hospital, Treatment, Patient, Death, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.