Obituary | പിഞ്ചു കുട്ടികളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com) പിഞ്ചു കുട്ടികളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു. തൃശൂര്‍ മൂന്നുപീടികയില്‍ ബീച് സ്വദേശി ശിഹാബ് (35) ആണ് മരിച്ചത്. ഒപ്പം കിണറ്റില്‍ വീണ രണ്ടര വയസ്സും നാലര വയസ്സും പ്രായമുള്ള കുട്ടികളെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ചെ 5.15നാണ് സംഭവം.

സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ശിഹാബും ഭാര്യയും തമ്മില്‍ വഴക്കുണ്ടായെന്നും ഇതിനു പിന്നാലെ ശിഹാബ് കുട്ടികളെയും എടുത്ത് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ ചാടുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടികളുടെ കരച്ചില്‍ കേട്ടാണ് വീട്ടുകാരും സമീപവാസികളും സംഭവം അറിയുന്നത്.

വിവരമറിഞ്ഞ് അഗ്‌നിശമനസേനയെത്തി മൂന്നുപേരെയും ഉടന്‍ തന്നെ പുറത്തെടുത്ത് കൊടുങ്ങല്ലൂര്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിഹാബിനെ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ കഴിയുന്ന കുട്ടികളുടെ നില തൃപ്തികരമാണ്. ടൈല്‍സ് കടയുടമയാണ് ശിഹാബ്.

Obituary | പിഞ്ചു കുട്ടികളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു


Keywords: Youth kills self by jumping into well with kids, Thrissur, News, Local News, Family, Dead, Obituary, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia