കൂത്തുപറമ്പിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്

 
File photo of the deceased youth, Aromal.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ചൊവ്വാഴ്ച രാത്രി 7.15-ഓടെ നിർമലഗിരി പതിനൊന്നാം മൈലിലാണ് സംഭവം.
● കാൽനടയാത്രക്കാരനെ ഇടിച്ചശേഷം നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിക്കുകയായിരുന്നു.
● പരിക്കേറ്റ കാൽനടയാത്രക്കാരൻ വിൻസെന്റ് കണ്ണൂരിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ.
● ഗുരുതരമായി പരിക്കേറ്റ ആരോമലിനെ തൊക്കിലങ്ങാടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
● പരേതനായ വി. മോഹനന്റെയും രാജശ്രീയുടെയും മകനാണ് ആരോമൽ.

കൂത്തുപറമ്പ്: (KVARTHA) ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂത്തുപറമ്പ് - മട്ടന്നൂർ റോഡിലെ നിർമലഗിരി പതിനൊന്നാം മൈലിൽ ചൊവ്വാഴ്ച രാത്രി 7.15-ഓടെയായിരുന്നു അപകടം. എരുവട്ടി പുളബസാർ ചെട്ടിയാൻ വീട്ടിൽ ആരോമൽ (26) ആണ് മരിച്ചത്.

നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി

മട്ടന്നൂർ ഭാഗത്തുനിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു ആരോമൽ സഞ്ചരിച്ച ബൈക്ക്. നിർമലഗിരി കോളേജിന് സമീപം വെച്ച് ഒരു കാൽനടയാത്രക്കാരനെ ഇടിച്ചശേഷം നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ലോറിയിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആരോമലിനെ ഉടൻതന്നെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Aster mims 04/11/2022

കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്

അപകടത്തിൽ പരിക്കേറ്റ കാൽനടയാത്രക്കാരൻ നിർമല പതിനൊന്നാം മൈലിലെ വിൻസെന്റിനെ (67) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. പരേതനായ വി. മോഹനന്റെയും രാജശ്രീയുടെയും മകനാണ് മരിച്ച ആരോമൽ. സഹോദരി: അംന.

ഈ വാർത്ത ഷെയർ ചെയ്യൂ. 

Article Summary: A 26-year-old youth named Aromal from Eruvatti was killed when his bike lost control after hitting a pedestrian and crashed into an oncoming lorry near Nirmalagiri College in Kuthuparamba on Tuesday night. The pedestrian, 67-year-old Vincent, was seriously injured and hospitalized.

#Kuthuparamba #RoadAccident #KannurNews #BikeAccident #KeralaNews #RIP #AccidentUpdate #KVARTHA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia