ടിപ്പറിടിച്ച് തെറിച്ച് വീണ യുവാവ് വൈദ്യുതി ലൈനില്‍ കുരുങ്ങി മരിച്ചു

 


ADVERTISEMENT

ടിപ്പറിടിച്ച് തെറിച്ച് വീണ യുവാവ് വൈദ്യുതി ലൈനില്‍ കുരുങ്ങി മരിച്ചു
പത്തനംതിട്ട: ടിപ്പര്‍ ലോറിയിടിച്ച് തെറിച്ച് വീണ യുവാവ് വൈദ്യുതി ലൈനില്‍ കുരുങ്ങി മരിച്ചു. കൊടുമണ്‍ അങ്ങാടിക്ക് സമീപം നടുവിലെ വീട്ടില്‍ വടക്കേതില്‍ രാജേഷിന്റെ മകന്‍ രജീഷ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 നാണ് അപകടമുണ്ടായത്.

സൈക്കിളില്‍ വരികയായിരുന്ന രജീഷ് ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വൈദ്യുത ലൈനില്‍ കുരുങ്ങി മരിക്കുകയായിരുന്നു. പോലീസ് സംഭവം സ്ഥലം സന്ദര്‍ശിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Keywords:  Pathanamthitta, Accidental Death, Obituary, Youth, Electric shock
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia