മംഗലാപുരം: ബന്തറില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് അധോലോക സംഘാംഗം വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറും മുമ്പ് മംഗലാപുരത്തിന് സമീപം നിട്ടെയില്‍ 29കാരനായ യുവാവിന്റെ മൃതദേഹം ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കണ്ടെത്തി.
നിട്ടെപദവിലെ തിമ്മപ്പമുല്യയുടെ മകന്‍ സന്ദീപ് കുമാറിന്റെ മൃതദേഹമാണ് ബസ്‌സ്റ്റോപ്പില്‍ കണ്ടെത്തിയത്. കഴുത്തിനും നെഞ്ചത്തും മുഖത്തും ഏതോ മാരകായുധം ഉപയോഗിച്ച് വെട്ടിയ ആഴത്തിലുള്ള മുറിവുകളുണ്ട്. തിങ്കളാഴ്ച രാത്രി 8.30 മണിയോടെയാണ് സന്ദീപ് സ്ഥലത്തെ ഒരു മൈലാഞ്ചി കല്യാണത്തില്‍ സംബന്ധിക്കാന്‍ വീട്ടില്‍ നിന്ന് പോയത്.
ചൊവ്വാഴ്ച രാവിലെ സ്ഥലവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. അവര്‍ ഉടന്‍ സന്ദീപിന്റെ സഹോദരനെ വിവരമറിയിച്ചു. മൈലാഞ്ചി കല്യാണത്തിനിടയില്‍സന്ദീപും മറ്റു ചിലരും തമ്മില്‍ തര്‍ക്കം നടന്നതായി കേസന്വേഷിക്കുന്ന കാര്‍ക്കള റൂറല്‍ പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.

Keywords: Mangalore, Murder, youth Festival, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.