SWISS-TOWER 24/07/2023

Found Dead | പൊലീസ് വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയതിന് പിന്നാലെ 28 കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ടം നടത്തണമെന്ന് ബന്ധുക്കള്‍

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) 28 കാരനെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുവണ്ണൂര്‍ ബി സി റോഡില്‍ നാറാണത് വീട്ടില്‍ ജിഷ്ണു ആണ് മരിച്ചത്. യുവാവിനെ പൊലീസ് വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി കസ്റ്റഡിലെടുത്തിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. 

സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ടം നടപടികളടക്കം നടത്തണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമീഷണക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കള്‍. 
Aster mims 04/11/2022

Found Dead | പൊലീസ് വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയതിന് പിന്നാലെ 28 കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ടം നടത്തണമെന്ന് ബന്ധുക്കള്‍


ചൊവ്വാഴ്ച രാത്രിയാണ് നല്ലളം പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെത്തി ജിഷ്ണുവിനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടിലില്ലായിരുന്ന ജിഷ്ണുവിനെ ഫോണില്‍ വിളിച്ചുവരുത്തിയാണ് കൊണ്ടുപോയത്. പിന്നീട് രാത്രി 9.30 ഓടെ വീടിന് സമീപത്തെ വഴിയരികില്‍ നാട്ടുകാരാണ് അത്യാസന്ന നിലയില്‍ ജിഷ്ണുവിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അതേസമയം, കേസന്വേഷണത്തിന്റെ ഭാഗമായി ജിഷ്ണുവിന്റെ അടുത്ത് വന്ന് വിവരങ്ങളറിയുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.  

Keywords:  News,Kerala,State,Kozhikode,Death,hospital,Obituary,Complaint,Local-News,Youth, Youth found dead on the road in Kozhikode
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia