പരസ്യവിചാരണയ്ക്ക് ഇരയായ യുവാവ് ദുരൂഹ സാഹചര്യത്തില്‍ തീവണ്ടിതട്ടി മരിച്ച നിലയില്‍
Apr 16, 2012, 12:31 IST
Rajilesh.K |
മൃതദേഹം ചിന്നഭിന്നമായ നിലയിലായിരുന്നു. മൃതദേഹത്തില്‍ നിന്നും ലഭിച്ച മൊബൈല്‍ കടയുടെ വിസിറ്റിംഗ് കാര്‍ഡ് കണ്ടാണ് മരിച്ചത് രജിലേഷാണെന്ന് തിരിച്ചറിഞ്ഞത്. ഞായറാഴ്ച വൈകിട്ട് 4.30 മണിയോടെ ഒരു യുവാവ് ബൈക്കിലെത്തി രജിനീഷിനെ കൂട്ടികൊണ്ടുപോയിരുന്നു. മെട്ടമ്മലിലെ പുഴയോരത്ത് വെച്ച് ഒരുസംഘം രജിലേഷിനെ മണിക്കൂറുകളോളം പരസ്യ വിചാരണ നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. വൈകിട്ട് 6.30 മണിയോടെ ബൈക്കില്‍ കൂട്ടികൊണ്ടുപോയ യുവാവ് തന്നെയാണ് രജിലേഷിനെ തിരിച്ച് വീട്ടിലെത്തിച്ചത്.
മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് രജിലേഷ് അവശനിലയിലായിരുന്നു. രാത്രി 8.30 മണിീയോടെ രജനീഷിനെ വീട്ടില്‍ നിന്നും കാണാതാവുകയും ചെയ്തു. ഒരു ഫോണ്‍ കോള്‍ വന്നതിന് ശേഷമാണ് രജിലേഷിനെ വീട്ടില്‍ നിന്നും കാണാതായതെന്നാണ് വീട്ടുകാര്‍ പറയുന്നത്. രാത്രി 10 മണിയോടെ ഇളമ്പച്ചി റെയില്‍വേ ഗേറ്റിന് സമീപം തീവണ്ടിതട്ടി മരിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയെങ്കിലും മരിച്ചത് രജിലേഷാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാവിലെ മൃതദേഹത്തില്‍ നിന്നും വിസിറ്റിംഗ് കാര്‍ഡ് കിട്ടയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രജിലേഷാണെന്ന് മനസിലായത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് ഭാസ്‌ക്കരന്‍ ചെന്തേര പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി വെള്ളാപ്പിലെ ഒരു വീട്ടിലേക്ക് സ്ത്രീകള്‍ കിടന്നുറങ്ങുമ്പോള്‍ ടോര്‍ച്ചടിച്ചു നോക്കിയതുമായി ബന്ധപ്പെട്ട് ഒരു സംഘം രജിലേഷിനെ പിടികൂടി മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ രജിലേഷിന്റെ കൂടെയുണ്ടായിരുന്ന ഒരു യുവാവാണ് ടോര്‍ച്ചടിച്ചതെന്നും ഇയാള്‍ ഓടിരക്ഷപ്പെടുകയും സ്ഥലത്ത് കണ്ട് രജനീഷിനെ സംഘം മര്‍ദ്ദിക്കുയുമായിരുന്നുവെന്ന് പറയുന്നു. രജിലേഷിന്റെ മൊബൈല്‍ കട ഒഴുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുള്ളതായും പറയുന്നു.
നിരപരാധിയായ രജിലേഷിനെ ടോര്‍ച്ചടിച്ചതിന്റെ പേരില്‍ മര്‍ദ്ദിക്കുകയും പരസ്യവിചാരണ നടത്തിയതിന്റെയും പേരില്‍ അഭിമാനിയായ യുവാവ് കടുത്തമാനസിക സംഘര്‍ഷത്തിലായിന്നു. സംഭവം സംബന്ധിച്ച് വീട്ടുകാരോട് ഒരു കാര്യവും യുവാവ് അറിയിച്ചിരുന്നില്ലെന്നാണ് സൂചന. ചന്തേര പോലീസ് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രമണിയാണ് മാതാവ്. ഏക സഹോദരന്‍ സുദര്‍ശന്‍.
Keywords: Youth, Obituary, Train Accident, Trikaripur, Kasaragod, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.