ADVERTISEMENT
ശ്രീനഗര്‍/ബാംഗ്ലൂര്‍ : ശ്രീനഗറില്‍ സംഘടിപ്പിച്ച കാറോട്ടമത്സരത്തിനിടയിലുണ്ടായ അപകടത്തില്‍ ബാംഗ്ലൂരിലെ കാര്‍ റാലിതാരം ദാരുണായി കൊല്ലപ്പെട്ടു.
ഹരിയാന സ്വദേശിയും ബാംഗ്ലൂരിലെ കാര്‍ റാലി ക്ലബ്ബില്‍ അംഗവുമായ ജിതേന്ദ്രശുക്ലയാണ് താന്‍ ഓടിച്ച ജീപ്‌സിവാന്‍ 10, 000 അടി താഴ്ചയുള്ള കൊല്ലിയിലേക്ക് മറിഞ്ഞ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഒപ്പമുണ്ടായിരുന്ന അശീഷ് മഹാജനെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹിമാലയന്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ് അസോസിയേഷനാണ് കാര്‍ റാലി സംഘടിപ്പിച്ചത്. ഞായറാഴ്ച രാവിലെ അഞ്ച് മണിക്കാണ് മത്സരം ആരംഭിച്ചത്. വൈകിട്ട് 7.30 മണിയോടെയാണ് കാര്‍ കൊല്ലിയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. ദക്ഷിണ കാശ്മിരിലെ അനന്തനാഗ് ജില്ലയില്‍പ്പെട്ട സിന്താന്‍ പാസിലെ ഹെയര്‍പിന്‍ വളവില്‍നിന്നാണ് കാര്‍ നിയന്ത്രണം വിട്ടത്.
മരിച്ച 34കാരനായ യുവാവ് ബാംഗ്ലൂരില്‍ എയര്‍സെല്‍ കമ്പനിയില്‍ ഡെപ്യൂട്ടി മാനേജരാണ്. മലഞ്ചെരിവിലെ ദുര്‍ഘടപാതയിലൂടെ 600 കിലോ മീറ്റര്‍ ദൂരം 20 മണിക്കൂറുകള്‍ കൊണ്ട് ഓടിയെത്തേണ്ട മത്സര ഇനത്തിലാണ് ജിതേന്ദ്ര ശുക്ലയും കൂട്ടുകാരനും മത്സരിച്ചത്.
മെഡിക്കല്‍ സംഘം ഉള്‍പ്പെട്ട സൈനികരും സി.ആര്‍.പി.എഫ്് ജവാന്‍മാരും ചേര്‍ന്നാണ് കൊല്ലിയില്‍ വീണ് കാണാതായ ഇരുവരേയും പുറത്തെടുത്തത്. മരിച്ച ശുക്ലയുടെ ബന്ധുക്കളെ കാര്‍ റാലി സംഘാടകര്‍ വിമാനത്തില്‍ ശ്രീനഗറിലെത്തിച്ചിരുന്നു. ദാരുണമരണത്തില്‍ അനുശോചിച്ച് കാര്‍ റാലിയുടെ സമാപന പരിപാടിയും സമ്മാനദാനവും മാറ്റിവെച്ചു.

Keywords: Bangalore, Obituary, Car accident, Competition
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.