കണ്ണൂർ കേളകത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; സഹയാത്രികന് പരിക്ക്

 
Photo of Arun, who died in the Kelakam accident.

Photo: Special Arrangement

ADVERTISEMENT

● കൊട്ടിയൂർ കണ്ടപ്പുനം സ്വദേശി പുളിഞ്ചോട്ടിൽ അരുൺ ആണ് മരിച്ചത്.
● വ്യാഴാഴ്ച രാത്രി 9.30-ഓടെ കേളകം വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം.
● കന്നുകാലികളെ കയറ്റി വന്ന പിക്കപ്പ് ജീപ്പും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
● ഗുരുതരമായി പരുക്കേറ്റ അരുൺ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കണ്ണൂർ: (KVARTHA) ജില്ലയുടെ മലയോര പ്രദേശമായ കേളകത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊട്ടിയൂർ കണ്ടപ്പുനം സ്വദേശി പുളിഞ്ചോട്ടിൽ അരുൺ (22) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 9.30-ഓടെ കേളകം വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം. കന്നുകാലികളെ കയറ്റി വന്ന പിക്കപ്പ് ജീപ്പ് അരുൺ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 

Aster_MIMS

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ അരുണിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. ബൈക്കിലെ സഹയാത്രികനായ പാമ്പറപ്പാൻ സ്വദേശി സുനിലിനും അപകടത്തിൽ പരിക്കേറ്റു.

ഈ വാർത്ത ഷെയർ ചെയ്യൂ. 

Article Summary: A 22-year-old youth named Arun from Kottiyoor died after his bike collided with a pickup jeep carrying cattle near Kelakam Village Office in Kannur. The pillion rider sustained injuries.

#Kannur #Kelakam #Accident #RoadSafety #Kottiyoor #News #Kerala

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia