Accident | നിർത്തിയിട്ട ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

 
youth dies in bike accident

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● അപകടം ഇരിട്ടി വളവു പാറയിൽ.
● മാടത്തിൽ സ്വദേശിയായ അശ്വന്താണ് മരിച്ചത്.
● ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു.

കണ്ണൂർ: (KVARTHA) ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു. മാടത്തിൽ സ്വദേശി അശ്വന്താണ് മരിച്ചത്. ഇരിട്ടി വളവു പാറയിൽ ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. അശ്വന്തിന്റെ ബൈക്ക് നിയന്ത്രണം വിട്ട് നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. 

സംഭവ സ്ഥലത്തുവെച്ച് തന്നെ അശ്വന്ത് മരിച്ചു. പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകിയ മൃതദേഹം പായം പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. 

Aster mims 04/11/2022

ഡിവൈഎഫ്ഐ പ്രവർത്തകനായ അശ്വന്തിന്റെ മരണം ബന്ധുക്കളെയും പ്രദേശവാസികളെയും ദുഃഖത്തിലാഴ്ത്തി. അപകടത്തിന്റെ കാരണം അന്വേഷിച്ച് നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

#Kannuraccident #KeralaNews #RoadSafety #BikeAccident #LorryAccident #YouthDeath

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia