Accident | ടാങ്കർ ലോറി ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Sep 28, 2024, 19:58 IST
Photo: Arranged
● ചികിത്സ തുടരുന്നതിനിടെ വെള്ളിയാഴ്ച രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു.
● കരുവഞ്ചാലിലെ ഹംസയുടെയും ആസ്യയുടെയും മകനാണ് ഷഫീഖ്.
കണ്ണൂർ: (KVARTHA) നഗരത്തിലെ കണ്ണോത്തും ചാലിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കരുവഞ്ചാൽ മണാട്ടിയിലെ പൂക്കോത്ത് ഷഫീഖ് (35) നിര്യാതനായി.
ദിവസങ്ങൾക്ക് മുൻപ് റോഡിലൂടെ നടന്നു പോവുകയായിരുന്ന ഷഫീഖ് അബദ്ധത്തിൽ റോഡിലേക്ക് വീണപ്പോൾ ഒരു ടാങ്കർ ലോറിക്കടിയിൽ പെടുകയായിരുന്നു. ടയറിനടിയിൽ അകപ്പെട്ട ഷഫീഖിനെ ഫയർഫോഴ്സ് എത്തി ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്ത് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സ തുടരുന്നതിനിടെ വെള്ളിയാഴ്ച രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു.
കരുവഞ്ചാലിലെ ഹംസയുടെയും ആസ്യയുടെയും മകനാണ് ഷഫീഖ്.
#KannurAccident #TankerLorry #Death #KeralaNews #RIP #Tragedy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.