Obituary | ബൈകും ഓടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com) ബൈകും ഓടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക് യാത്രക്കാരനായ പള്ളിപ്പുറം വിളക്കുമരം വേലിക്കകത്ത് സുരേഷിന്റെ മകന്‍ നിത്യന്‍ സുരേഷ് (അപ്പു-20) ആണ് മരിച്ചത്. ചെങ്ങണ്ട പാലത്തിന് വടക്ക് വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.

Obituary | ബൈകും ഓടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

നിത്യന്‍ സഞ്ചരിച്ചിരുന്ന ബൈകും ഓടോറിക്ഷയും കൂട്ടി ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപവാസികള്‍ ഓടിയെത്തി ചേര്‍ത്തല താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: ഷൈല. സഹോദരങ്ങള്‍: അഞ്ജലി സുരേഷ്, ആദിത്യന്‍ സുരേഷ്.

Keywords:  Youth Died in Road Accident, Alappuzha, News, Auto & Vehicles, Dead Body, Accidental Death, Obituary, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia