SWISS-TOWER 24/07/2023

പഞ്ചാബില്‍ യുവ അകാലിദള്‍ നേതാവ് വെടിയേറ്റ് മരിച്ചു

 


ADVERTISEMENT


മൊഹാലി: (www.kvartha.com 08.08.2021) അകാലിദള്‍ യുവ നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ച് കൊലപ്പെടുത്തി. ശിരോമണി അകാലിദളിന്റെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്‍ഡ്യ മുന്‍ പ്രഡിഡന്റായ വിക്രംജിത് സിങ് എന്ന വിക്കി മിദ്ദുഖേരയെയാണ് നാലംഗ സംഘം വെടിവെച്ച് കൊന്നത്. ശനിയാഴ്ച രാവിലെ മൊഹാലി സെക്ടര്‍ 71-ലെ മടൗര്‍ മാര്‍കെറ്റിലായിരുന്നു സംഭവം.
Aster mims 04/11/2022

മൊഹാലി സെക്ടര്‍ 71ല്‍ ഭൂമി ഇടപാടുകാരനെ സന്ദര്‍ശിച്ച ശേഷം മടങ്ങാന്‍ കാറില്‍ കയറുന്നതിനിടയിലാണ് വിക്രംജിതിന് നേരെ അക്രമം ഉണ്ടായത്. മാസ്‌ക് ധരിച്ചെത്തിയ രണ്ടുപേരാണ് വിക്കിക്ക് നേരെ വെടിയുതിര്‍ത്തത്. കാറില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ച വിക്കിയെ പിന്തുടര്‍ന്ന് വെടിവെച്ചിടുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

പഞ്ചാബില്‍ യുവ അകാലിദള്‍ നേതാവ് വെടിയേറ്റ് മരിച്ചു


വെടിയുതിര്‍ത്തശേഷം കൊലയാളികള്‍ അടക്കമുള്ള നാലംഗ സംഘം രക്ഷപ്പെട്ടതായി മൊഹാലി എസ് പി ആകാശ്ദീപ് സിംഗ് പറഞ്ഞു. വിക്കിക്ക് അക്രമി സംഘം നേരെ ഒമ്പത് റൗന്‍ഡ് വെടിയുതിര്‍ത്തതായി പൊലീസ് അറിയിച്ചു. വെടിയേറ്റ ഉടന്‍ വിക്കിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

അതേസമയം, സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് മുതിര്‍ന്ന അകാലിദള്‍ നേതാവും പാര്‍ടി വക്താവുമായ ദല്‍ജിത് സിങ് ചീമ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും സംസ്ഥാനത്ത് ഒരാള്‍ക്കും സുരക്ഷിതനാണെന്ന തോന്നലില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords:  News, National, India, Punjab, Death, Obituary, Shoot dead, Political party, Politics, CCTV, Police, Youth Akali Dal leader Vicky Middukhera shot dead in Punjab’s Mohali town
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia