യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് ബന്ധുക്കള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com 13.11.2014) ബൈസണ്‍വാലി സ്വദേശി ബിനേഷ് (21) കഴിഞ്ഞ ദിവസം വര്‍ക്കല ആയന്തി ഇളപ്പില്‍ ഭാഗത്ത്  ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് ആസൂത്രിത കൊലപാതകമാണെന്നും ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത്. ബൈസണ്‍വാലി ആലുങ്കല്‍ മധു-ഉഷ ദമ്പതികളുടെ മകനായ  ബിനേഷ് തിരുവനന്തപുരം കണ്ണമൂലയിലെ യു.ഡി. ഡിജിറ്റല്‍ സ്റ്റുഡിയോയിലെ എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം ബിനേഷ് മരിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ സ്ഥലത്തെത്തുമ്പോള്‍ മൃതദേഹം പോലിസ് ആംബുലന്‍സിലായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത്.

യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവം;  കൊലപാതകമെന്ന് ബന്ധുക്കള്‍ഇത്തരത്തില്‍ ഒരു അപകടം നടക്കാന്‍ സാധ്യതയില്ലെന്നും സംഭവം കൊലപാതകമാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ബിനേഷിന് രാജാക്കാട് സ്വദേശിനിയായ ഒരു പെണ്‍കുട്ടിയുമായി പ്രണയമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ കഴിഞ്ഞ ആഴ്ച ബിനേഷിനെ രാജാക്കാടു വച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു. തുടര്‍ന്നു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളെ പ്രതിയാക്കി പോലിസില്‍ പരാതിയും നല്‍കിയിരുന്നു.ഇതിന് ശേഷം പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരനും ബൈസണ്‍വാലി സ്വദേശിയുമായ ആള്‍ അച്ഛന്റെ ബന്ധുവിനെ ഫോണില്‍ വിളിച്ച് ബിനേഷിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി.

ബിനേഷുമായുമായുള്ള ബന്ധത്തിന് ഇഷ്ടമില്ലാതിരുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കള്‍  ഇയാളെ കൊലപ്പെടുത്തിയതിന് ശേഷം റയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചതാണെന്നാണു ഇവരുടെ ആരോപണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Youth, Dies, Death, Obituary, Murder, Kerala, Binesh.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script