SWISS-TOWER 24/07/2023

Obituary | വൈവാഹിക ജീവിതത്തിന്റെ മധുവിധു തീരും മുമ്പെ മരണത്തിലേക്ക്; വാഹനാപകടത്തിൽ യുവ പണ്ഡിതന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി

 


മലപ്പുറം: (www.kvartha.com) വൈവാഹിക ജീവിതത്തിന്റെ മധുവിധു തീരും മുമ്പെ മരണത്തിന്റെ ലോകത്തേക്ക് പറന്ന യുവ പണ്ഡിതന്റെ മരണം ഉറ്റവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി. ചമ്രവട്ടത്ത് ബൈകും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച തൃപ്രങ്ങോട് കൈമലശ്ശേരി സ്വദേശി സഫ്‌വാൻ സഅദ് മുഈനി (25) യുടെ വിവാഹം ഇക്കഴിഞ്ഞ മാർച് 19നാണ് നടന്നത്.

Obituary | വൈവാഹിക ജീവിതത്തിന്റെ മധുവിധു തീരും മുമ്പെ മരണത്തിലേക്ക്; വാഹനാപകടത്തിൽ യുവ പണ്ഡിതന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി

ബുധനാഴ്ച പുലർചെ മൂന്ന് മണിയോടെ ചെട്ടിപ്പടിയിലെ ഭാര്യ വീട്ടിൽ നിന്ന് പൊന്നാനിയിലേക്കു പോകുന്നതിനിടെയാണ് സഫ്‌വാൻ സഅദ് മുഈനി അപകടത്തിൽ പെട്ടത്. ഓടിക്കൂടിയവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊന്നാനി പുറങ്ങിലെ പള്ളിയിലെ ജീവനക്കാരനും അവിടുത്തെ മദ്രസയിലെ അധ്യാപകനുമായിരുന്നു.

സാമൂഹ്യ പ്രവർത്തനത്തിൽ സജീവമായിരുന്ന സഫ്‌വാൻ സഅദ് യൂനിറ്റ് എസ് വൈ എസ് ജോയിന്‍ സെക്രടറി കൂടിയാണ്. തൃപ്രങ്ങോട് കൈമലശ്ശേരി മാത്തൂർ വളപ്പിൽ മമ്മി - മൈമൂന ദമ്പതികളുടെ മകനാണ്. ഭാര്യ: ശഹല. സഹോദരങ്ങൾ: ശമീം, ശബീൽ, ജസീൽ.

Keywords: News, Malappuram, Kerala, Obituary, Accident,   Young scholar's death brought tears.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia