SWISS-TOWER 24/07/2023

Obituary | വീടിന്റെ ടെറസില്‍നിന്ന് വീണ് മംഗ്‌ളൂറു ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മട്ടന്നൂരില്‍ സ്വന്തം വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാല്‍തെന്നി വീണ് ഗുരുതരമായി പരുക്കേറ്റ് മംഗ്‌ളൂറില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. മട്ടന്നൂര്‍
നടുവനാട് നിടിയാഞ്ഞിരത്തെ ഉച്ചമ്പള്ളി ബാലന്‍, ജാനകി ദമ്പതികളുടെ മകന്‍ ദിവാകരനാണ് (46) മരിച്ചത്. മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച (22.07.2023) രാവിലെയായിരുന്നു അന്ത്യം.

ഉളിയില്‍ ടൗണില്‍ അലുമിനിയം ഫാബ്രികേഷന്‍ സ്ഥാപനം നടത്തിവരികയായിരുന്നു. ഭാര്യ: സജ്‌ന. മകന്‍: ദേവപ്രയാഗ് (ചാവശ്ശേരി എച് എസ് എസ് വിദ്യാര്‍ഥി). സഹോദരങ്ങള്‍: രാജന്‍, ശോഭ, രമണി, രജിത. കേരള വ്യാപാരി വ്യവസായി സമിതി ഉളിയില്‍ യൂനിറ്റ് ജോയന്റ് സെക്രടറിയാണ് ദിവാകരന്‍.

Aster mims 04/11/2022
Obituary | വീടിന്റെ ടെറസില്‍നിന്ന് വീണ് മംഗ്‌ളൂറു ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു


Keywords: News, Mattannur, Kannur, Kerala, Kerala-News, Obituary, Obituary-News, Young man who was under treatment in hospital died. 

 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia