തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● രണ്ടാഴ്ച മുൻപ് മാടായിപ്പാറയിൽ വെച്ചാണ് അപകടം നടന്നത്.
● കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
● സഹോദരിയുടെ വിവാഹത്തിനായി ഗൾഫിൽ നിന്നും വന്നതായിരുന്നു ഹസീബ്.
● തിരിച്ചുപോകാനിരിക്കെയാണ് ദാരുണമായ അപകടം.
● പുളിങ്ങോം സ്വദേശി ബഷീറിൻ്റെയും സുമയ്യയുടെയും മകനാണ് ഹസീബ്.
പഴയങ്ങാടി: (KVARTHA) തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ യാത്രക്കാരനായ യുവാവ് മരിച്ചു.
രണ്ടാഴ്ച മുൻപ് മാടായിപ്പാറയിൽ വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാടായി വെങ്ങര കക്കാടപ്പുറത്തെ ഹസീബ് (25) ആണ് ശനിയാഴ്ച രാത്രിയിൽ മരണപ്പെട്ടത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
സഹോദരിയുടെ വിവാഹത്തിനായി ഗൾഫിൽ നിന്നും വന്നതായിരുന്നു ഹസീബ്. തിരിച്ചുപോകാനിരിക്കെയാണ് അപകടം സംഭവിച്ചത്.
പുളിങ്ങോം സ്വദേശി ബഷീറിന്റെയും പഴയങ്ങാടി വെങ്ങര കക്കാടപ്പുറം സ്വദേശിനി സുമയ്യയുടെയും മകനാണ് ഹസീബ്. സനയാണ് സഹോദരി. പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.
ഈ ദുരന്ത വാർത്ത എല്ലാവരിലേക്കും എത്തിക്കുക.
Article Summary: Young man dies in Pazhayangadi auto-rickshaw accident due to stray dog.
#Pazhayangadi #AutoAccident #StrayDogMenace #Haseeb #KeralaNews #Accident
