Young man died | മീന്‍ തൊഴിലാളിയായ യുവാവ് കാറിടിച്ച് മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മീന്‍ തൊഴിലാളിയായ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. മുഴപ്പിലങ്ങാട് മഠം ദീപ്തി റോഡ് നാസ് മഹല്‍ മാടമില്ലത്ത് ശന്‍ഫീറാണ് (32) നിയന്ത്രണം വിട്ട കാറിടിച്ചു മരിച്ചത്. വ്യാഴാഴ്ച പുലര്‍ചെ ആറരയോടെ തലശേരി ദേശീയ പാതയിലെ കൊടുവള്ളിയിലാണ് അപകടമുണ്ടായത്.
              
Young man died | മീന്‍ തൊഴിലാളിയായ യുവാവ് കാറിടിച്ച് മരിച്ചു

തലശേരി മീന്‍ മാര്‍കറ്റിലെ ചെറുകിട കച്ചവടക്കാരനാണ് ശന്‍ഫീര്‍. ഇയാളുടെ കൂടെ ബൈകിലുണ്ടായിരുന്ന പിതാവ് ഉമര്‍ മാടമ്മില്ലത്തിനെ ഗുരുതര പരിക്കുകളോടെ ചാല മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാതാവ്: ടികെ ശാഹിദ.
ഭാര്യ: ശാനിദ. മക്കള്‍: ആലിയ മെഹക്, ഹയ മെഹക്.

Keywords : Latest-News, Kerala, Kannur, Top-Headlines, Accidental Death, Accident, Obituary, Young man died after hit by car.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia