മലപ്പുറത്ത് 25കാരിയായ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മലപ്പുറം: (www.kvartha.com 23.08.2021) എടക്കര മരുതയില്‍ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂരിനടുത്ത് മരുതയില്‍ കളത്തില്‍ മോഹനന്റെ മകള്‍ ഡോക്ടര്‍ രേഷ്മയാണ് വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വയസായിരുന്നു. ബെംഗളൂറില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്ക് കഴിഞ്ഞ ദിവസമാണ് വീട്ടില്‍ എത്തിയത്. 
Aster mims 04/11/2022

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അമിതമായ ഗുളികകള്‍ കഴിച്ച നിലയില്‍ മുറിയില്‍ രേഷ്മയെ കണ്ടെത്തിയത്. ഉടന്‍തന്നെ രേഷ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ടെത്തിനു ശേഷം അടുത്ത ദിവസം സംസ്‌ക്കരിക്കും. വഴിക്കടവ് പൊലീസ് രാവിലെ വീട്ടില്‍ എത്തി ഇന്‍ക്വസ്റ്റ് നടത്തി. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം

മലപ്പുറത്ത് 25കാരിയായ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി


എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു ഡോ. രേഷ്മയെന്നും ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്ന ഇയാള്‍ അടുത്തിടെ പിന്‍മാറിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഈ മനോവിഷമത്തില്‍ രേഷ്മ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

Keywords:  News, Kerala, State, Malappuram, Obituary, Dead, Dead Body, Doctor, Hospital, Family, Police, Young doctor found dead in Malappuram Edakkara
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia