Obituary | യുവകഥാകൃത്തും വിവര്‍ത്തകനുമായ എസ് ജയേഷ് അന്തരിച്ചു; വേര്‍പാട് വിദഗ്ധ ചികിത്സയ്ക്കായി സുഹൃത്തുക്കള്‍ പണം സമാഹരിച്ച് വരുന്നതിനിടെ
Mar 22, 2023, 11:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) മലയാളത്തിലെ യുവകഥാകൃത്തും വിവര്‍ത്തകനുമായ എസ് ജയേഷ് (39) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം.
പനി ബാധിച്ച് കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജയേഷിന് തലചുറ്റിവീണ് ഗുരുതരമായി പരുക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിലുള്ള ജയേഷിന് വിദഗ്ധ ചികിത്സയ്ക്കായി സുഹൃത്തുക്കള്‍ പണം സമാഹരിച്ച് വരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്. മായക്കടല്‍, ഒരിടത്തൊരു ലൈന്‍മാന്‍, പരാജിതരുടെ രാത്രി എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തമിഴിലെ പ്രധാന എഴുത്തുകാരായ ചാരുനിവേദിത, പെരുമാള്‍ മുരുകന്‍ എന്നിവരുടെ രചനകള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തതും ജയേഷ് ആണ്. പാലക്കാട് സ്വദേശിയാണ്. മരണാനന്തര ചടങ്ങുകള്‍ വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് സ്വദേശമായ തേന്‍കുറിശ്ശി വിളയന്നൂരില്‍ വച്ച് നടക്കും.
Keywords: Writer S Jayesh passed away, Chennai, News, Writer, Dead,Obituary, Hospital, Treatment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.