സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും എഴുത്തുകാരനുമായ എം രാഘവൻ നിര്യാതനായി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ്റെ സഹോദരനാണ് ഇദ്ദേഹം.
● തിങ്കളാഴ്ച മൂന്നുമണിക്ക് മയ്യഴിയിൽ വെച്ചാണ് സംസ്കാരം നടക്കുക.
മാഹി: (KVARTHA) എഴുത്തുകാരനും സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എം രാഘവൻ (95) നിര്യാതനായി.
പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ്റെ സഹോദരനാണ് ഇദ്ദേഹം. എഴുത്തിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സാഹിത്യ അക്കാദമി അദ്ദേഹത്തിന് അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. എം രാഘവൻ്റെ സംസ്കാരം തിങ്കളാഴ്ച മൂന്നുമണിക്ക് മയ്യഴിയിൽ നടക്കും.
ഭാര്യ: അംബുജാക്ഷി (ഒളവിലം). മക്കൾ: ഡോ. പിയൂഷ് (കോയമ്പത്തൂർ), സന്തോഷ്. മരുമക്കൾ: ഡോ. മൻവീൻ (പഞ്ചാബ്), പ്രഭ (ധർമ്മടം).
മറ്റു സഹോദരങ്ങൾ: നോവലിസ്റ്റ് എം മുകുന്ദൻ, മണിയമ്പത്ത് ശിവദാസ് (റിട്ട: ചീഫ് എഞ്ചിനീയർ, ഭക്രാനംഗൽ), എം വിജയലക്ഷ്മി (ധർമ്മടം). പരേതരായ മണിയമ്പത്ത് ബാലൻ (എഞ്ചിനീയർ), കഥാകൃത്ത് എം ശ്രീജയൻ (പെരിങ്ങാടി), എഴുത്തുകാരി കൗസല്യ, ദേവകി (മാഹി) എന്നിവരാണ് മറ്റ് സഹോദരങ്ങൾ.
ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Noted Malayalam writer M Raghavan, brother of M Mukundan, and Kerala Sahitya Akademi Award winner, passed away at 95.
#MRaghavan #MalayalamWriter #MMukundan #KeralaSahityaAkademi #Obituary
