

● കഥകളും കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു.
● സാമൂഹിക മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
● ആയിക്കര സൂപ്യാരകത്ത് കുടുംബാംഗമാണ്.
● മൃതദേഹം കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
കണ്ണൂർ: (KVARTHA) സിറ്റിയിലെ സെയിൽസ് ടാക്സ് ഓഫീസറും എഴുത്തുകാരനുമായ ഫിൽസർ സൂപ്യാർ (49) കുഴഞ്ഞുവീണു മരിച്ചു. ആയിക്കര സൂപ്യാരകത്ത് കുടുംബാംഗമായ ഫിൽസർ ശനിയാഴ്ച രാവിലെ വീട്ടിലെ ബാത്ത്‌റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മികച്ച എഴുത്തുകാരനും സാമൂഹിക മാധ്യമങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു ഫിൽസർ. ആനുകാലികങ്ങളിൽ കഥകളും കവിതകളും ലേഖനങ്ങളുമായി അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. കണ്ണൂരിൽ ഏറെക്കാലമായി സെയിൽസ് ടാക്സ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
മാതാവ്: ഹവ്വാ. ഭാര്യ: റുമൈസ. മകൾ: ഹിനായ. സഹോദരങ്ങൾ: നസ്രി, ഫർനാസ്, മഷൂദ്, നുസ്രത്ത്.
മൃതദേഹം കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Writer and sales tax officer Filsar Soopyar passed away at 49 in Kannur.
#FilsarSoopyar #Kannur #Obituary #Writer #KeralaNews #SalesTaxOfficer