Found Dead | തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

 


ADVERTISEMENT

പഴയങ്ങാടി: (www.kvartha.com) തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പാപ്പിനിശേരി റേൻജ് മുൻ ചെത്ത് തൊഴിലാളിയും മാട്ടൂൽ കാവിലെ പറമ്പിലെ കള്ള് ഷാപ്പ് ജീവനക്കാരനുമായ വെങ്ങര മുക്കിന് സമീപമുള്ള കൊള്ളിയൻ വളപ്പിൽ ബാലകൃഷ്ണൻ (58) ആണ് മരിച്ചത്.

Found Dead | തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ വീടിന് സമീപമുള്ള റെയിൽവേ ട്രാക് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഭാര്യ: മാപ്പള്ളി രമണി. മക്കൾ: സനിത്, (എറണാകുളം) സ്നേഹ. മരുമകൻ: നിഖിൽ. സഹോദരങ്ങൾ: ഗണേശൻ, വിനു, ബാബു, വിനോദ്, വിജയൻ.

പഴയങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് മോർചറിയിലേക്ക് മാറ്റി. പോസ്റ്റുമോർടത്തിന് ശേഷം ശനിയാഴ്ച ഉച്ചയ്ക്ക് വെങ്ങര സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.

Keywords: Kannur, Kerala, News, Found Dead, Worker, Train, Railway Track, Accident, Police, Dead Body, Medical College, Obituary, Top-Headlines,  Worker found dead after being hit by train
Aster_MIMS < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia