ജോലിക്കിടെ ഹൈടെൻഷൻ ലൈനിൽ തട്ടി; പഴയങ്ങാടിയിൽ കെട്ടിടത്തിൽനിന്ന് വീണ തൊഴിലാളിക്ക് ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വ്യാഴാഴ്ച രാവിലെ 10:30-നാണ് അപകടം സംഭവിച്ചത്.
● സഹപ്രവർത്തകർ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
● പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം.
● പഴയങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
പഴയങ്ങാടി: (KVARTHA) കെട്ടിടത്തിനു മുകളിൽ ജോലിക്കിടെ ഇരുമ്പ് പൈപ്പ് ഹൈടെൻഷൻ ലൈനിൽ തട്ടി ഷോക്കേറ്റ് താഴേക്ക് വീണ തൊഴിലാളി ദാരുണമായി മരിച്ചു.
പഴയങ്ങാടി മൊട്ടാമ്പ്രം ക്രസന്റ് ആശുപത്രിക്ക് സമീപത്തെ കെട്ടിടത്തിൽ എസിപി നിർമ്മാണത്തിനിടെയാണ് പാലക്കാട് വടക്കാഞ്ചേരി സ്വദേശി അനീഷിന് (36) ഷോക്കേറ്റത്. ഇതോടെ അദ്ദേഹം കെട്ടിടത്തിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10:30-നാണ് അപകടം.
സഹപ്രവർത്തകർ ഉടൻ തന്നെ പഴയങ്ങാടിയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഉച്ചയോടെ അനീഷ് മരണമടഞ്ഞത്.
പഴയങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഈ വാർത്ത ഷെയർ ചെയ്യുക.
Article Summary: Worker electrocuted and falls to death from a building in Pazhayangadi.
#Pazhayangadi #Accident #Electrocution #WorkerDeath #KeralaNews #ConstructionSafety
