ഹൗറ (പശ്ചിം ബംഗ ): ഹരിയാനയില്‍ കുഴല്‍കിണറില്‍ കുടുങ്ങി മഹി എന്ന പെണ്‍കുട്ടി മരിച്ച ദാരുണ സംഭവത്തിന്റെ ഞെട്ടല്‍വിട്ടുമാറുന്നതിനു മുമ്പ് പശ്ചിം ബംഗയിലെ ഹൗറയില്‍ സമാനമായ മറ്റൊരു ദുരന്തം നടന്നു. ദുരന്തത്തില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു.
ഹൗറ ജില്ലയിലെ ഏക്‌സര ഗ്രാമത്തിലെ 30 അടി താഴ്ചയുള്ള ഇടുങ്ങിയ കിണറിലാണ് യുവാവ് അകപ്പെട്ടത്. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് അപകടം. റൗസന്‍ അലി മണ്ധല്‍ ആണ് മരിച്ചത്. ഒമ്പത് മണിക്കൂര്‍ നേരം യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കിണറില്‍ നിന്ന് പുറത്തെടുത്തയുടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ യുവാവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതിനിടെ യുവാവിനെ രക്ഷിക്കാന്‍ ഫയര്‍ ബ്രിഗേഡും, ദുരന്ത നിവാരണ സംഘവും ജാഗ്രത പുലര്‍ത്തിയില്ലെന്ന് ആരോപണം ഉയര്‍ന്നു. ഈ ആരോപണം ഫയര്‍ സര്‍വീസസ് മന്ത്രി ജാവേദ് ഖാന്‍ നിഷേധിച്ചു. യുവാവ് അപകടത്തില്‍പ്പെട്ട് മിനുട്ടുകള്‍ക്കകം രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായി മന്ത്രിപറഞ്ഞു.

Keywords: Obituary, National, West Bengal, Well, Worker
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.