Obituary | പത്മഭൂഷന്‍ ജേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും വനിതകള്‍ക്കായുള്ള സ്വയം തൊഴില്‍ സംരംഭമായ സേവയുടെ സ്ഥാപകയുമായ ഇള ഭട് അന്തരിച്ചു
Nov 2, 2022, 18:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) പത്മഭൂഷന്‍ ജേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും വനിതകള്‍ക്കായുള്ള സ്വയം തൊഴില്‍ സംരംഭമായ സേവയുടെ (സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ)സ്ഥാപകയുമായ ഇള ഭട് അന്തരിച്ചു. 89 വയസായിരുന്നു. വിമന്‍സ് വേള്‍ഡ് ബാങ്കിങ്ങിന്റെ സ്ഥാപകരില്‍ ഒരാളുമായ ഇള ഭട് ഗുജറാതിലെ അഹ് മദാബാദ് സ്വദേശിയാണ്.
1996ലെ വീട്ടുജോലി സംബന്ധിച്ച അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്നവരുടെ അവകാശങ്ങളും സംഭാവനകളും അംഗീകരിക്കാന്‍ പ്രധാനകാരണം ഇളയുടെ ഇടപെടലായിരുന്നു. സ്ത്രീകള്‍ നിയമരംഗത്തേക്ക് കടന്നുവരാതിരുന്ന 1950കളിലാണ് ഇള നിയമ ബിരുദം നേടിയത്. പ്രാദേശിക തുണിമിലുകളിലെ തൊഴിലാളി സംഘടനകളുടെ ഉന്നമനത്തിനുവേണ്ടിയായിരുന്നു ഇളയുടെ പ്രവര്‍ത്തനം.
സ്ത്രീകള്‍ വീട്ടിലിരുന്ന് ചെയ്യുന്ന ജോലികളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്നും വിലയിരുത്തണമെന്നും ഇള ഗവേഷകരെ ബോധ്യപ്പെടുത്തി. തന്റെ ആരാധ്യ വനിതകളില്‍ ഒരാളാണ് ഇള ഭട് എന്ന് യു എസ് വിദേശകാര്യ സെക്രടറി ഹിലരി ക്ലിന്റന്‍ വാഷിങ്ടനില്‍ നടന്ന ലിംഗനീതി സംബന്ധിച്ച പരിപാടിയില്‍ വെളിപ്പെടുത്തിയിരുന്നു.
അഞ്ചു ദശകം മുമ്പ് അവര്‍ തുടങ്ങിവെച്ച സേവ ലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതമാണ് മാറ്റിമറിച്ചത്. ഇളയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
Keywords: Women's rights activist, SEWA founder Ela Bhatt passes away, New Delhi, News, Obituary, Dead, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.