കൂണ്‍ ശേഖരിക്കാന്‍ പോയ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു
Aug 13, 2012, 15:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
എടക്കര: ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തില്‍ കൊലപ്പെട്ടു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് രക്ഷപ്പെട്ടു. പാത്തുകല്‍ ഭൂദാനം ചെമ്പ്ര കോളനിയിലെ അട്ടപ്പാടി ചാത്തന്റെ ഭാര്യ മാതി എന്ന കുറുമ്പി(64)യാണ് കൊല്ലപ്പെട്ടത്.
ജനവാസ കേന്ദ്രമായ മച്ചിക്കൈയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ വനത്തിനുള്ളിലാണ് ചെമ്പ്ര കോളനി സ്ഥിതി ചെയ്യുന്നത്. കോളനിയില്‍ നിന്നും അര കിലോമീറ്റര്‍ അകലെ വനത്തിനുള്ളിലാണ് ചെമ്പ്ര കോളനി സ്ഥിതി ചെയ്യുന്നത്. കോളനിയില്‍ നിന്നും അര കിലോമീറ്റര്‍ അകലെ വെച്ചാണ് ആനയുടെ ആക്രമണമുണ്ടായത്. കൂണ്‍ തിരയുന്നതിനിടയിലാണ് മുളങ്കൂട്ടത്തിനുള്ളില്‍ ഒളിച്ചിരുന്ന ആനയുടെ മുന്‍പിലേക്ക് ഇരുവരും അകപ്പെട്ടത്. പിന്‍ തിരിഞ്ഞ് ഓടുന്നതിനടിയില്‍ മാതിയെ ആന തട്ടിയിടുകയായിരുന്നു. നെറ്റിയിലും തലക്കും പുറത്തും ആനയുടെ ചവിട്ടേറ്റ പരുക്കുകളുണ്ട്. ഭര്‍ത്താവ് ചാത്തന്‍ കോളനിയിലെത്തി ആളെ കൂട്ടി തിരികെയെത്തിയപ്പോഴും ആന മൃതദേഹത്തിന് അടുത്ത് തന്നെയുണ്ടായിരുന്നു. പിന്നീട് കൂടുതല്‍പേര്‍ എത്തിയാണ് ആനയെ പിന്തിരിപ്പിച്ചത്.
നിലമ്പൂര്റേഞ്ച് ഓഫീസര്‍ മുഹമ്മദ് ഷെഹീര്‍, കാഞ്ഞിരപ്പുഴ ഡപ്യൂട്ടി റേഞ്ചര്‍ കെ ബി ബിജു, ഫോറസ്റ്റര്‍ സി മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകരും പോലീസും സ്ഥലത്തെത്തി മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: സുരേഷ്, രമണി, ഗോപി.

Keywords: Kerala, Malappuram, Edakkara, Elephant, Obituary.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.