Suicide | 'ഭര്‍ത്താവുമായി വഴക്കിട്ട് 4 കുട്ടികളുമായി 30 കാരി കിണറ്റില്‍ ചാടി'; അമ്മയും മൂത്ത കുട്ടിയും രക്ഷപ്പെട്ടു; 3 മക്കള്‍ മരിച്ചു

 




ഭോപാല്‍: (www.kvartha.com) ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെ യുവതി നാലുകുട്ടികളേയും എടുത്ത് കിണറ്റില്‍ ചാടിയതായി പൊലീസ്. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലാണ് സംഭവം. ജീവനൊടുക്കാനുള്ള ശ്രമത്തില്‍നിന്ന് യുവതിയും മൂത്തമകനും രക്ഷപ്പെട്ടു. മൂന്നുമക്കള്‍ മരിച്ചു. 

പൊലീസ് പറയുന്നത്: ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ബാല്‍ദി ഗ്രാമത്തിലാണ് സംഭവം. 30 കാരിയായ യുവതി തന്റെ ഒന്നരവയസുള്ള കുഞ്ഞിനൊപ്പം നാല് മക്കളെയും കൂട്ടിയാണ് കിണറ്റില്‍ ചാടി മരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മൂന്നുമക്കള്‍ കൊല്ലപ്പെടുകയും യുവതിയും മൂത്ത മകളും രക്ഷപ്പെടുകയും ചെയ്തു.

Suicide | 'ഭര്‍ത്താവുമായി വഴക്കിട്ട് 4 കുട്ടികളുമായി 30 കാരി കിണറ്റില്‍ ചാടി'; അമ്മയും മൂത്ത കുട്ടിയും രക്ഷപ്പെട്ടു; 3 മക്കള്‍ മരിച്ചു


പ്രമീള ബിലാല എന്ന യുവതിയാണ് കിണറ്റില്‍ മക്കളേയും കൊണ്ട് ചാടിയത്. ഭര്‍ത്താവ് രമേഷുമായുള്ള വഴക്കിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. വെള്ളത്തില്‍ മുങ്ങിത്താണ യുവതി കിണറ്റിലേക്ക് തൂങ്ങിക്കിടന്ന കയറില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. ഒപ്പം മൂത്തമകളും രക്ഷപ്പെട്ടു. 

ഒന്നര വയസുള്ള മകനും മൂന്നും അഞ്ചും വയസുള്ള രണ്ടു പെണ്‍കുട്ടികളും വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് രാഹുല്‍ കുമാര്‍ പറഞ്ഞു. മൂന്ന് കുട്ടികളുടേയും മൃതദേഹം പോസ്റ്റുമോര്‍ടത്തിനയച്ചു. രക്ഷപ്പെട്ട പ്രമീളയുടേയും കുട്ടിയുടേയും ആരോഗ്യനില മെച്ചപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

Keywords:  News, National, India, Madhya pradesh, Local-News, Suicide, Suicide Attempt, died, Obituary, Police, Woman jumps into well with 4 children; 3 dies, save herself & daughter



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia